Home-bannerKeralaNews

ശ്രീരാമകൃഷ്ണൻ റൂമിലേക്ക് ക്ഷണിച്ചു, കടകംപള്ളിയെ വീട്ടിൽ കയറ്റാൻ കൊള്ളില്ല;സി.പി.എം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണവുമായി സ്വപ്ന

തിരുവനന്തപുരം: സിപിഎമ്മിന്റെ സമുന്നതരായ മൂന്ന് നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. രണ്ട് മുന്‍ മന്ത്രിമാര്‍ക്കും നിയമസഭാ മുന്‍ സ്പീക്കര്‍ക്കുമെതിരെയാണ് സ്വപ്‌ന ആരോപണം ഉയന്നയിച്ചിരിക്കുന്നത്. താന്‍ പറഞ്ഞതില്‍ വല്ല കളവും ഉണ്ടെങ്കില്‍ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സ്വപ്‌ന വെല്ലുവിളിക്കുകയും ചെയ്തു.

‘ഒരു കാരാണവശാവും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത വ്യക്തിത്വമാണ് കടകംപള്ളി സുരേന്ദ്രന്റേത്. ഒരു മന്ത്രിയുടെ നിലയില്‍ നിന്നുകൊണ്ടല്ല അദ്ദേഹം പെരുമാറിയത്. ലൈംഗിക മെസേജുകള്‍ അയച്ചു.. ലൈംഗികതയ്ക്കായി നിര്‍ബന്ധിച്ചു. ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ എനിക്കതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. ശിവശങ്കറിന് ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹമൊരു മന്ത്രിയല്ലേ എന്നാണ് മറുപടി പറഞ്ഞത്. ഈ വാട്‌സാപ്പ് സന്ദേശങ്ങളൊക്കെ ഇഡിയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും പക്കലുണ്ട്. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റോ കളവോ ഉണ്ടെങ്കില്‍ കടകംപള്ളി സുരേന്ദ്രന്‍ കേസ് കൊടുക്കട്ടെ. എനിക്ക് ആരേയും ബ്ലാക്ക്‌മെയില്‍ ചെയ്യേണ്ട കാര്യമില്ല. അതില്‍ താത്പര്യമില്ല. ഞാന്‍ ആട്ടിവിട്ടു, ഒരു സ്ത്രീക്ക് അതിന്റെ ആവശ്യമേയുള്ളൂ. അതിന് ശേഷം എന്നോട് ദേഷ്യമായി. കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് സ്ത്രീകളോട് തുറന്ന് ഇടപെടാന്‍ പറ്റാത്തതില്‍ വല്ലാത്ത മോഹഭംഗം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

പി.ശ്രീരാമകൃഷ്ണനും ഇതുപോലെയാണ്. ഒരു കോളേജ് വിദ്യാര്‍ഥിയെ പോലെയാണ് എന്നോട് പെരുമാറിയത്. ‘ഐ ലവ് യു’ എന്നടക്കം മെസേജുകള്‍ നിരന്തരം അയക്കുകയും റൂമിലേക്കും വീട്ടിലേക്കും വിളിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഇതും ശിവശങ്കറിനോട് പറഞ്ഞിട്ടുണ്ട്. ഒരു ഫ്രണ്ട്ഷിപ്പിന്റെ ഭാഗമായുള്ള ബന്ധങ്ങള്‍ ശ്രീരാമകൃഷ്ണനും മറ്റൊരു തരത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ഔദ്യോഗിക ഭവനത്തിലേക്ക് ഒറ്റയ്ക്ക് വരാനൊക്കെ ആവശ്യപ്പെട്ടിട്ടുണ്ട്.

മുന്‍ ഭര്‍ത്താവിന്റെ ഒരു വ്യക്തിഗത ആവശ്യത്തിനാണ് തോമസ് ഐസക്കിന്റെയടുത്ത് ചെന്നത്. ഒപ്പം കോണ്‍സുലേറ്റിലെ പി.ആറും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാം നിലയിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. എന്നാല്‍ അദ്ദേഹം മറ്റുള്ളവരെ പോലെ ഡയറക്ടല്ല. ചില സിഗ്നലുകള്‍ തരും. മൂന്നാറിലേക്ക് കൊണ്ടുപോകാമെന്നൊക്കെ പറഞ്ഞിട്ടുണ്ട്’ – സ്വപ്‌ന അഭിമുഖത്തില്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സ്വപ്‌ന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker