
പാലക്കാട്: യൂത്ത് കോൺഗ്രസിന്റെ പാലക്കാട് ജില്ലാ ക്യാമ്പിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമർശനം. ആർഎസ്എസിനോട് കെപിസിസി അധ്യക്ഷൻ സ്വീകരിച്ച മൃദുസമീപനം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിമർശനം.
പാർട്ടിക്കകത്ത് എത്ര വലിയ നേതാവാണെങ്കിലും കൊടി കുത്തിയ കൊമ്പനാണെങ്കിലും ആർഎസ്എസിന് സംരക്ഷണം കൊടുക്കുന്നു, താങ്ങി നിർത്തുന്നുവെന്ന രീതിയിൽ സംസാരിച്ചാലും നാക്ക് പിഴയായി കണക്കാക്കി കൈയ്യും കെട്ടി വായും പൊത്തി മിണ്ടാതിരിക്കാനാവില്ല.
അങ്ങിനെ പറയുന്നവർ ഒറ്റുകാരാണ്. ശശി തരൂരിന് ഭ്രഷ്ട് കൽപ്പിക്കാനാവില്ല. അത് തുടർന്നാൽ അദ്ദേഹത്തിന് യൂത്ത് കോൺഗ്രസ് വേദി നൽകും. പാലക്കാട് ജില്ലയിലെ കോങ്ങാട് സീറ്റ് മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസ് തിരിച്ചെടുക്കണമെന്നും യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ ആവശ്യപെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News