
കോട്ടയം:റസലിൻ്റെ പിൻഗാമി റ്റി ആർ രഘുനാഥൻ സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയായി റ്റിആർ രഘുനാഥനെ തിരഞ്ഞെടുത്തു. എസ്എഫ്ഐയിലൂടെ തുടങ്ങിയ സമര സംഘടന പ്രവർത്തനമാണ് ഒടുവിൽ ജില്ലാ സെക്രട്ടറിയുടെ പദവിയിൽ എത്തിനിൽക്കുന്നത്.
എസ്എഫ്ഐ യിലൂടെയാണ് റ്റി ആർ രഘുനാഥ് സംഘടാ രംഗത്തേക്ക് കടന്നുവന്നത്. ബസേലിയസ് കോളേജ് യൂണിറ്റ് സെക്രട്ടറി പദവിയായിരുന്നു ആദ്യം. പിന്നീട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി യുവജന സംഘടന പ്രവർത്തനം ആരംഭിച്ചു. ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് പ്രസിഡൻ്റ്. അയർക്കുന്ന ബ്ലോക്ക് സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചു.
പിന്നീട് സിപിഐഎം അയർക്കുന്നം ഏരിയ സെക്രട്ടറിയായി. തുടർന്ന് ജില്ലാ കമ്മിറ്റി അംഗമായും തിരഞ്ഞെടുത്തു. ഇപ്പോൾ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. നിലവിൽ സിഐടിയു കോട്ടയം ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ വർക്കിംഗ് കമ്മറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കോട്ടയം കോ – ഓപ്പറേറ്റിങ് അർബൻ ബാങ്ക് ചെയർമാനുമാണ്. അയർക്കുന്നം അറുമാനൂറാണ് സ്വദേശം. ഭാര്യ രഞ്ജിതയും, മകൻ രഞ്ജിത്തും , മരുമകൾ അർച്ചനയും ഉൾപ്പെടുന്നതാണ് രഘുനാഥൻ്റെ കുടുംബം.