NationalNews

എന്റെ ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗി; പുരുഷന്മാരോടാണ് അദ്ദേഹത്തിന് താത്പര്യം; മറ്റ് പുരുഷന്മാരുമായി ശാരീരികബന്ധം പുലര്‍ത്തുന്നതിന്റെ വീഡിയോ കണ്ടപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ച് പോകുന്നത് പോലെ തോന്നി; തെളിവുകള്‍ എന്റെ കൈയ്യില്‍ ഉണ്ട്; കബഡി ടീം ക്യാപ്റ്റനായ ഭര്‍ത്താവിനെതിരെ ബോക്‌സിങ് താരം

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ കബഡി ടീം ക്യാപ്റ്റന്‍ ദീപക് നിവാസ് ഹൂഡയ്ക്കെതിരെ പുതിയ ആരോപണവുമായി ബോക്‌സിങ് താരം സ്വീറ്റി ബൂറ. ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്നും, പുരുഷന്മാരോടാണ് അദ്ദേഹത്തിന് താത്പര്യമെന്നും സ്വീറ്റി ബൂറ വെളിപ്പെടുത്തി. ദീപക് മറ്റ് പുരുഷന്മാരുമായി ശാരീരികബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ തനിക്കുണ്ടെന്ന് അവര്‍ പറയുന്നു.

‘വീഡിയോ കണ്ടപ്പോള്‍ എന്റെ ജീവിതം തകരുന്ന പോലെ തോന്നി. ഭര്‍ത്താവിന് സ്ത്രീകളില്‍ താല്‍പര്യമില്ല. അദ്ദേഹം സ്വവര്‍ഗാനുരാഗിയാണെന്നതിന് അശങ്കയില്ല. തെളിവുകളുണ്ട്,’ സ്വീറ്റി ബൂറ വ്യക്തമാക്കി. ഈ വിവരങ്ങള്‍ അവളുടെ മാതാപിതാക്കളോടുപോലും പറയാന്‍ മനസ്സിലായിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍എീൃരലറ തന്നെ തുറന്നു പറയാന്‍ നിര്‍ബന്ധിതയാക്കിയതായി അവള്‍ പറഞ്ഞു.

സ്വീറ്റി വിവാഹമോചനത്തിനായി നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ‘എനിക്ക് ദീപകിനൊന്നും പറയാനില്ല. ഒരു പൈസ പോലും വേണ്ട. ഞാനാണ് എന്റെ വിജയത്തിനായി മുഴുവന്‍ പോരാട്ടവും നടത്തിയതും, കുടുംബം നോക്കിയതും,’ അവള്‍ കൂട്ടിച്ചേര്‍ത്തി. 2015-ല്‍ ഇരുവരും ആദ്യമായി കണ്ടപ്പോള്‍ ദീപക്കിന്റെ വീട്ടില്‍ പോലും ശൗചാലയം ഉണ്ടായിരുന്നില്ല എന്നും സ്വന്തം വിജയങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്നും സ്വീറ്റി ആരോപിച്ചു.

ഭര്‍ത്താവായ ദീപക് ഹൂഡയെ സ്വീറ്റി ബൂറ പോലീസ് സ്റ്റേഷനില്‍വെച്ച് മര്‍ദിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദമ്പതിമാര്‍ തമ്മിലുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് പോലീസ് മധ്യസ്ഥചര്‍ച്ചയ്ക്ക് വിളിച്ചപ്പോഴാണ് സ്വീറ്റി ബൂറ ഭര്‍ത്താവിനെ മര്‍ദിച്ചത്. സംഭവത്തില്‍ ദീപക്കിന്റെ പരാതിയില്‍ സ്വീറ്റിയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തിരുന്നു.

ദീപക് ഹൂഡയ്ക്കെതിരേ സ്വീറ്റി ബൂറ നേരത്തെ സ്ത്രീധനപീഡനത്തിന് പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് നിരന്തരം മര്‍ദിച്ചെന്നായിരുന്നു സ്വീറ്റി ബൂറയുടെ പരാതി. ഇതിനുപിന്നാലെയാണ് പോലീസ് ഇരുവരെയും ചര്‍ച്ചയ്ക്കായി വിളിച്ചുവരുത്തിയത്. 2022-ലായിരുന്നു ബോക്സിങ് താരമായ സ്വീറ്റി ബൂറയുടെയും കബഡി താരമായ ദീപക് ഹൂഡയുടെയും വിവാഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker