News

സ്ഥിരം ട്രിക്കുമായി ഐസ്‌ക്രീം വില്‍പനക്കാരന്‍; ഇത്തവണ പണിപാളി, വട്ടം കറക്കി കസ്റ്റമര്‍

കസ്റ്റമേഴ്സിനെ ചുറ്റിക്കാന്‍ ഓരോ ട്രിക്കുമായി എത്തുന്ന ടര്‍കിഷ് ഐസ്‌ക്രീം വില്‍പനക്കാരെ നമുക്കിപ്പോള്‍ പരിചയമാണ്.. ഐസ്‌ക്രീം നിറയ്ക്കാത്ത കോണുകള്‍ ഐസ്‌ക്രീമിന് താഴെ ഒളിപ്പിച്ച് അത് വായുവിലൂടെ ചുഴറ്റി വീണ്ടും കോണ്‍ തന്നെ കൊടുത്ത് ചിലപ്പോള്‍ കാഴ്ചക്കാര്‍ക്ക് കൂടി അസ്വസ്ഥത ഉണ്ടാക്കുന്ന ഇത്തരം ‘കലാപരിപാടികള്‍’ എല്ലാവര്‍ക്കുമൊന്നും ഇഷ്ടപ്പെട്ടെന്നും വരില്ല. കുട്ടികളെയും മുതിര്‍ന്നവരെയും ഇത്തരം ട്രിക്കുകള്‍ കാണിച്ച് ഇവര്‍ ഒരുപോലെ പറ്റിക്കും.

ഇപ്പോഴിതാ ഇത്തരത്തില്‍ പറ്റിക്കാന്‍ നോക്കി സ്വയം വലഞ്ഞ ഒരു ഐസ്‌ക്രീംകാരനാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. കസ്റ്റമറെ പറ്റിക്കാന്‍ കച്ചവടക്കാരന്‍ കോണ്‍ മാത്രം നല്‍കുമ്പോള്‍ അയാളത് കഴിക്കുന്നതാണ് വീഡിയോ. രണ്ട് മൂന്ന് കോണുകള്‍ ഇത്തരത്തില്‍ പുള്ളി അകത്താക്കും.

കസ്റ്റമറെ പറ്റിക്കാനാകാതെ അസ്വസ്ഥനായ വില്‍നക്കാരന്‍ ഒടുവില്‍ സഹികെട്ട് പെട്ടന്ന് തന്നെ ഐസ്‌ക്രീമും കൊടുക്കും. ഇവിടെ പക്ഷേ കസ്റ്റമര്‍ ക്ഷുഭിതനായി പ്രതികാരം ചെയ്യുകയൊന്നുമല്ല, വില്‍പനക്കാരന്‍ തരുന്ന കോണുകളൊക്കെ ചെറിയൊരു ചിരിയോടെ ആസ്വദിച്ചാണ് ആള്‍ കഴിക്കുന്നത്, ചെറിയൊരു മധുര പ്രതികാരം പോലെ.

എന്തായാലും വീഡിയോയ്ക്ക് താഴെ, ‘അയാള്‍ക്ക് അങ്ങനെ തന്നെ വേണം’, ‘കുറേയായി സഹിക്കുന്നു’ എന്നൊക്കെയാണ് ഭൂരിഭാഗം കമന്റുകളും. ഇതുവരെ 7,874,988 ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിട്ടുള്ളത്.

https://www.instagram.com/reel/CaHN6Qjgm3C/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button