FeaturedHome-bannerKeralaNews

വയനാട്ടില്‍ വീട്ടിലെത്തി കാട്ടാന,ഗേറ്റ് തകര്‍ത്ത് അകത്ത് കയറി, ആക്രമണത്തില്‍ ഒരു മരണം

സുല്‍ത്താന്‍ ബത്തേരി: വയനാട് വീണ്ടും ആനപ്പേടിയില്‍. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ എത്തി. വീടിന്‍റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.പടമല സ്വദേശി അജിയാണ് മരിച്ചത്.കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച  ആനയാണ് വയനാട്ടിലിറങ്ങിയത്.ഇത് മോഴയാനയാണ്.

വളരെയേറെ  ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. ആനയെ കാട്ടിലേക്ക് തിരിച്ച് അയക്കാൻ ഉള്ള ശ്രമം ആണ് നോക്കുന്നത്.വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങൽ ചെയ്യുന്നുണ്ട്.

പക്ഷെ ഇതിന്‍റെ പ്രയോജനം  പലതും ജനങ്ങൾക്ക് കിട്ടുന്നില്ല.കൂടുതൽ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും.ഉന്നത തല ആലോചന നടത്തും.മയക്കുവെടി വെക്കുന്നത് അവസാന ശ്രമം മാത്രമാണ്.കൂടുതൽ ആളപായം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker