28.9 C
Kottayam
Tuesday, September 17, 2024

രക്ഷപ്പെടാൻ സഹായിച്ചത് എ.ഡി.ജി.പി.യെന്ന് സ്വപ്‌നയും സരിത്തും; റൂട്ട് നിർദേശിച്ചതും അജിത്കുമാർ

Must read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചത് എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറാണെന്ന് കൂട്ടുപ്രതി സരിത്ത്. കോവിഡ് ലോക്ഡൗണില്‍ കര്‍ശനയാത്രാനിയന്ത്രണവും പോലീസ് പരിശോധനയും ഉള്ളപ്പോഴാണ് സ്വപ്നാ സുരേഷ് ബെംഗളൂരുവിലേക്ക് കടന്നതെന്ന് സരിത്ത് വ്യക്തമാക്കി. ഇത് സ്വപ്നാ സുരേഷും ശരിവെച്ചു.

മറ്റൊരു പ്രതി സന്ദീപാണ് സ്വപ്നയുമായി ബെംഗളൂരുവിലേക്കുപോയത്. അജിത്കുമാര്‍ എല്ലാ സഹായവും നല്‍കുമെന്ന് എം. ശിവശങ്കര്‍ പറഞ്ഞതായും സരിത്ത് വ്യക്തമാക്കി. ശിവശങ്കര്‍ നിര്‍ദേശിച്ച പാതയിലൂടെയാണ് സംസ്ഥാനത്തിന് പുറത്തേക്കുകടന്നത്. അജിത്കുമാറാണ് റൂട്ട് നിര്‍ദേശിച്ചത്.

ഏത് ചെക്പോസ്റ്റിലൂടെ പുറത്തുകടക്കണമെന്ന് നിര്‍ദേശം നല്‍കിയതും അദ്ദേഹം. വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഒളിവില്‍ത്താമസിച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടായിരുന്നെന്നും സരിത്ത് പറഞ്ഞു.

ശിവശങ്കറിന് പോലീസില്‍നിന്ന് എല്ലാ സഹായവും ചെയ്തുകൊടുത്തിരുന്നത് എ.ഡി.ജി.പി. അജിത്കുമാറാണെന്നും സ്വപ്ന വ്യക്തമാക്കി. അജിത്കുമാറിനെ നേരിട്ട് അറിയില്ല. ബെംഗളൂരിവുലേക്കുള്ള യാത്രയില്‍ പോലീസ് പരിശോധന ഒഴിവാക്കാന്‍ ഉന്നതല ഇടപെടലുണ്ടായി. അത് അജിത്കുമാറാകാനാണ് സാധ്യത.

തന്നെ മനഃപൂര്‍വം കേരളത്തില്‍നിന്ന് മാറ്റുകയായിരുന്നു. കേരളം വിടാന്‍ നിര്‍ബന്ധിച്ചത് ശിവശങ്കറാണ്. ബെംഗളൂരുവില്‍നിന്ന് നാഗാലാന്‍ഡിലേക്ക് പോകാനായിരുന്നു പദ്ധതി. ആ യാത്രയില്‍ തന്നെ ഇല്ലാതാക്കാന്‍ ഗൂഢാലോചന ഉണ്ടായിരുന്നതായും സ്വപ്നാ സുരേഷ് ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒരുമൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി; വയനാട്ടിൽ കോടികൾ ചെലവിട്ടെന്ന് സർക്കാർ കണക്ക്

കോഴിക്കോട് : വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ.  ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ്...

ISL 2024: പഞ്ചാബിന്റെ ഓണത്തല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തോൽവിത്തുടക്കം; വിധിയെഴുതിയത് അവസാന നിമിഷങ്ങൾ

കൊച്ചി:ഐഎസ്എല്‍ 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പഞ്ചാബ് എഫ്‌സിയോട് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. 85-ാം മിനുറ്റില്‍ ലൂക്ക മജ്‌സെന്നാണ് പഞ്ചാബിനായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ അധികസമയത്ത്...

വീണ്ടും നിപ: മലപ്പുറത്ത് മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരിച്ചു

വണ്ടൂര്‍: തിങ്കളാഴ്ച വണ്ടൂരിനടുത്ത് നടുവത്ത് മരിച്ച യുവാവിന് നിപ ബാധിച്ചതായി സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. കോഴിക്കോട് വൈറോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനാഫലം കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.വിദ്യാര്‍ഥിയാണ് മരിച്ചത്....

ഡൽഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും; പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാൾ

ഡല്‍ഹി : ജയിൽ മോചനത്തിന് ശേഷം രാജി പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാൾ. ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കെജ്രിവാൾ പറഞ്ഞു. വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ലെന്നും ഡല്‍ഹിയിൽ പാർട്ടി...

കേരളത്തില്‍ വീണ്ടും നിപ? പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറം: മലപ്പുറത്ത് നിപ മരണം സംഭവിച്ചതായി സംശയം. മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്....

Popular this week