കണ്ണൂർ : മൻസൂർ വധകേസിലെ പ്രതിയുടെ ആത്മഹത്യയിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. ആത്മഹത്യയിൽ നിഗൂഢതയുണ്ടെന്നും തെളിവുനശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പൊലീസിന് സംശയമുണ്ടായതിനാലാണ് വിശദമായി പരിശോധിക്കുന്നത്. അന്വേഷണ സംഘം വളയത്തെത്തി തെളിവെടുപ്പ് നടത്തും. രതീഷിന്റെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News