ഇടവേളക്ക് ശേഷം രാഷ്ട്രീയ തിരക്കുകളില്‍ നിന്നു പിന്മാറി സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിലേക്ക്. ശോഭനയെന്ന ലേഡി സൂപ്പര്‍ സ്റ്റാറും നീണ്ട ഇടവേളക്ക് ശേഷം തിരിച്ചു അഭിനയ ലോകത്തേക്ക് എത്തുന്നു എന്നുള്ള സന്തോഷ വാര്‍ത്തയും ഈ സിനിമക്ക് ഒപ്പം ഉണ്ട്. സുരേഷ് ഗോപി, ശോഭന എന്നിവര്‍ക്ക് ഒപ്പം നസ്രിയ നസീം പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആണ്.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനി നിര്‍മിക്കുന്ന രണ്ടാം ചിത്രം എന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചെന്നൈയാണ് സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍. ദുല്‍ഖര്‍ അതിഥി വേഷത്തില്‍ എത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News