തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി എം.പി. ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കില്‍ മാത്രമേ താന്‍ ആവശ്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുകയുള്ളുവെന്നാണു സുരേഷ് ഗോപി പറയുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ കത്തുണ്ടെങ്കില്‍ മാത്രമേ താന്‍ ആവശ്യങ്ങള്‍ നടപ്പാക്കിക്കൊടുക്കുകയുള്ളു. ഓഫീസില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ലെന്ന് തൃശൂര്‍ കോര്പറേഷന് ബിജെപി സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ കോര്‍പറേഷനില്‍ 21 മുതല്‍ 30 സീറ്റുകള്‍ വരെ നേടുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News