KeralaNews

സുരേഷ് ഗോപിയ്ക്കും ജോര്‍ജ് കുര്യനും മൂന്നു വീതം വകുപ്പുകള്‍,ഈ ചുമതലകളാണ് ഇരുവര്‍ക്കുമുണ്ടാവുക

ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്‌കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. നേരത്തേ സുരേഷ് ഗോപിക്ക് സാംസ്‌കാരിക വകുപ്പ് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി.

ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളുടെ ചുമതല ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്.

സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപിക്ക് പദവിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സഹമന്ത്രി സ്ഥാനം ഏറ്റെടുക്കണോയെന്നതില്‍ കടുത്ത ആശയക്കുഴപ്പത്തിലാണ് സുരേഷ് ഗോപി. പ്രതീക്ഷിച്ച പദവി കിട്ടാത്തതിലെ അതൃപ്തി ബിജെപി കേന്ദ്ര നേതാക്കളെ സുരേഷ് ഗോപി അറിയിച്ചു. മോദിയും, അമിത്ഷായുമായി ഹോട്ട് ലൈന്‍ ബന്ധമുള്ളതിനാല്‍ സുരേഷ് ഗോപിയുമായി ഉന്നത നേതാക്കള്‍ സംസാരിച്ചേക്കും.

സമവായനീക്കമുണ്ടായില്ലെങ്കില്‍ സുരേഷ് ഗോപി പദവി ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തെ അറിയാക്കാതെയാണ് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം നല്‍കിയതെന്ന് വ്യക്തമാക്കുന്നതായി കെ സുരേന്ദ്രന്‍റെ പ്രതികരണം. സഹമന്ത്രി സ്ഥാനം കേരളത്തിന് കിട്ടിയ വലിയ അംഗീകാരമാണെന്ന് സുരേഷ് ഗോപിയെ സുരേന്ദ്രന്‍ തിരുത്തുകയും ചെയ്തു.

മന്ത്രിയാകാനില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. മോദിയുടെ വിളി എത്തിയതോടെ ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ സുരേഷ് ഗോപി പ്രതീക്ഷിച്ചു.സത്യപ്രതിജ്ഞക്ക് തൊട്ട് മുന്‍പ് മാത്രമാണ് പദവി എന്താണെന്ന് സുരേഷ് ഗോപിക്കും വിവരം കിട്ടിയത്.

കേരളത്തില്‍ താമര വിരിയിച്ച തനിക്ക് അര്‍ഹിക്കുന്നതല്ല കിട്ടിയതെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. മന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചവരും സുരേഷ് ഗോപിക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ലെന്നാണ് പറയുന്നത്.

സിനിമാ തിരിക്ക് പറഞ്ഞ് പദവി വേണ്ടെന്ന് വയ്ക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. എന്നാല്‍ സിനിമാഭിനയത്തിനുള്ള അവസരം കൂടി ഉദ്ദേശിച്ചാണ് സുരേഷ് ഗോപിക്ക് ഈ പദവി നല്‍ഡകിയതെന്നാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കളുടെ ന്യായീകരണം. എന്തായാലും പദവിയിലെ സുരേഷ് ഗോപിയുടെ അതൃപ്തി ദേശീയതലത്തില്‍ തന്നെ ബിജെപിക്ക് ക്ഷീണമായിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker