KeralaNews

‘തൂപ്പുകാരെക്കാള്‍ ഒരണുവിട പോലും ബഹുമാനം അധ്യാപകര്‍ അര്‍ഹിക്കുന്നില്ല’; കുറിപ്പ് വൈറല്‍

ഇന്ന് അധ്യാപക ദിനമാണ്. വിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ പങ്ക് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. പല മഹാന്മാരും തങ്ങളുടെ വളര്‍ച്ചയ്ക്ക് അധ്യാപകര്‍ നല്‍കിയ പങ്കിനെ കുറിച്ച് വാനോളം പുകഴ്ത്തിയിട്ടുണ്ട്. അധ്യാപകന്‍ എന്നാല്‍ ഗുണഗണങ്ങള്‍ നോക്കാതെ എല്ലാവരെയും ആദരിക്കണമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ എല്ലാവരെയും ആദരിക്കേണ്ടതില്ലെന്നും അധ്യാപകന് കുട്ടികളോട് വേണ്ടത് കരുണയും കരുതലും ദയയുമെന്നും സുരേഷ് സി പിള്ള ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘കുട്ടികള്‍ക്ക് അധ്യാപകരോട് തോന്നേണ്ടത് സ്നേഹമാണ് അല്ലെങ്കില്‍ സ്നേഹം കലര്‍ന്ന ആദരവാണ്. ഭയത്തോടെയുള്ള ബഹുമാനമല്ല കുട്ടികളില്‍ ഉണ്ടാവേണ്ടത്. ഭയപ്പെടുത്തി വിദ്യ പകര്‍ന്നു കൊടുക്കാന്‍ പറ്റുമോ? പറ്റില്ല. നമ്മുടെ സമൂഹത്തില്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്, ബഹുമാനം എന്നത്’- കുറിപ്പിലെ വാചകങ്ങള്‍.

കുറിപ്പ് ഇങ്ങനെ

അധ്യാപനം എന്നത് ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യേണ്ട ഒരു പ്രൊഫഷന്‍ അല്ല. ‘ഗുരുകുല വിദ്യാഭ്യസത്തിന്റ ആലസ്യത്തില്‍ ജീവിക്കുന്നവരാണ് ഇപ്പോളും പല അധ്യാപകരും.ആദരവും, സ്നേഹവും കൊടുക്കേണ്ടത്, ആത്മാര്‍ഥമായി, സഹാനുഭൂതിയോടെ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം.’മറ്റുള്ളവര്‍ക്ക് വെളിച്ചം പകര്‍ന്ന് സ്വയം ഉരുകിത്തീരുന്ന ഒരു മെഴുകുതിരിയാവണം അധ്യാപകന്‍.’ ടര്‍ക്കിഷ് രാജ്യതന്ത്രജ്ഞന്‍ ആയിരുന്ന Mustafa Kemal Atatürk പറഞ്ഞതാണ്.അധ്യാപകന് കുട്ടികളോട് വേണ്ടത്, കരുണയാണ്, കരുതലാണ്, ദയയാണ്, സ്നേഹമാണ്, അനുകമ്പയാണ്, സഹാനുഭൂതിയാണ്. പാണ്ഡിത്യവും, അറിവും ഒക്കെ അത് കഴിഞ്ഞു വേണ്ട ഗുണങ്ങള്‍ ആണ്.കുട്ടികള്‍ക്ക് അധ്യാപകരോട് തോന്നേണ്ടത് സ്നേഹമാണ് അല്ലെങ്കില്‍ സ്നേഹം കലര്‍ന്ന ആദരവാണ്, ഭയത്തോടെയുള്ള ബഹുമാനമല്ല കുട്ടികളില്‍ ഉണ്ടാവേണ്ടത്. ഭയപ്പെടുത്തി വിദ്യ പകര്‍ന്നു കൊടുക്കാന്‍ പറ്റുമോ? പറ്റില്ല.

നമ്മുടെ സമൂഹത്തില്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ്, Respect അല്ലെങ്കില്‍ ബഹുമാനം എന്നത്. Respect എന്നാല്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി പറയുന്നത് ‘a feeling of admiration for someone or something because of their good qualities or achievements. അതായത് ഒരു ‘admiration’ എന്നു വച്ചാല്‍ ‘മതിപ്പ്’ അല്ലെങ്കില്‍ ‘ ആനന്ദംകലര്‍ന്ന ആരാധന’ അതുമല്ലെങ്കില്‍ ‘ആദരവ്’ അത് കൊടുക്കേണ്ടത് എല്ലാ അധ്യാപകര്‍ക്കും അല്ല, നന്‍മകള്‍ കാണിക്കുന്നവര്‍ക്ക് മാത്രം. അതു മതി.ഒരിക്കല്‍ പറഞ്ഞതാണ്, എങ്കിലും ഒന്ന് കൂടി എഴുതട്ടെ.’അദ്ധ്യാപകന്‍ എന്നാല്‍ ‘വേതനം പറ്റി തൊഴില്‍ ചെയ്യുന്ന ജീവനക്കാരനും’ വിദ്യാര്‍ത്ഥി എന്നാല്‍ ‘ഉപഭോക്താവും’ ആണെന്ന് അദ്ധ്യാപകര്‍ എന്ന് മനസ്സിലാക്കുന്നോ, അന്ന് നമ്മുടെ വിദ്യാഭ്യാസരംഗം മികവുറ്റതാകും. വിദ്യ ‘ഭിക്ഷ’ ആയി കൊടുക്കുന്നത് എന്നാണ് പല അദ്ധ്യാപകരും മനസ്സിലാക്കി വച്ചിരിക്കുന്നത്.

സ്‌കൂളിലെ തൂപ്പുകാര്‍ക്ക് കൊടുക്കുന്നതില്‍ ഒരണുവിട പോലും കൂടുതല്‍ ബഹുമാനം അദ്ധ്യാപകര്‍ അര്‍ഹിക്കുന്നില്ല. രണ്ടുപേരും വേതനം പറ്റി അവരവരുടെ ജോലി ചെയ്യുന്നു. അതുകൊണ്ട് രണ്ടുപേരയെയും ഒരുപോലെ സ്നേഹിക്കാന്‍ പഠിക്കണം.’തൂപ്പുകാരനാണ്, അധ്യാപകനേക്കാള്‍ നന്നായി അയാളുടെ ജോലി കൃത്യമായി ചെയ്യുന്നതെങ്കില്‍, അവരെയാണ് അധ്യാപകനെക്കാളും ബഹുമാനിക്കേണ്ടത്. തിരിച്ചെങ്കില്‍ അങ്ങിനെയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker