24.3 C
Kottayam
Thursday, September 19, 2024

13 സബ്സിഡി ഇനങ്ങൾ, മറ്റുള്ളവ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാം, സപ്ലൈകോ ഓണം ഫെയറിൽ ഓഫറുള്ള സാധനങ്ങളും വിലയും

Must read

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെപ്റ്റംബർ അഞ്ച് മുതൽ 14 വരെ ഓണം ഫെയറുകൾ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം 5 ന് വൈകിട്ട് 5 മണിക്ക് കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സെപ്റ്റംബർ ആറ് മുതൽ 14 വരെ ജില്ലാതല ഫെയറുകളും സെപ്റ്റംബർ 10 മുതൽ 14 വരെ താലൂക്ക് /നിയോജക മണ്ഡലാടിസ്ഥാനത്തിലുള്ള ഫെയറുകളും നടക്കും. 13 ഇനം സബ്സിഡി സാധനങ്ങൾക്ക് പുറമെ ശബരി ഉൽപ്പന്നങ്ങൾ, എഫ്.എം.സി.ജി ഉത്പന്നങ്ങൾ എന്നിവ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഓണം ഫെയറുകളിലൂടെ ലഭിക്കും. ഓണക്കാലത്തെ വിപണി ഇടപെടലിനായുള്ള 13 ഇനം സബ്സിഡി സാധനങ്ങളുടെ ടെണ്ടർ നടപടികൾ സപ്ലൈകോ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 

13 ഇനം ആവശ്യസാധനങ്ങളുടെ ലഭ്യത സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും മറ്റ് ഔട്ട്‌ലൈറ്റുകളിലും ഉറപ്പാക്കും. ഓണക്കാല വിപണി ഇടപെടലിനായി 300 കോടി രൂപ വിലമതിക്കുന്ന അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചെയ്സ് ഓർഡർ നൽകി. നിലവിൽ സപ്ലൈകോ വില്പനശാലകളിൽ ദൗർലഭ്യം നേരിട്ടിരുന്ന പഞ്ചസാര ഓണത്തോടനുബന്ധിച്ച് എല്ലാ വിൽപന ശാലകളിലും എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്രമുഖ ബ്രാൻഡുകളുടെ 200 ലധികം നിത്യോപയോഗ സാധനങ്ങൾക്ക് വൻവിലക്കുറവ് നൽകിയാണ് സപ്ലൈകോ ഓണം മാർക്കറ്റുകളിൽ എത്തിക്കുന്നത്. നെയ്യ്, തേൻ, കറിമസാലകൾ, മറ്റു ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പ്രധാന ബ്രാൻഡുകളുടെ ഡിറ്റർജെന്റുകൾ, ഫ്ലോർ ക്ലീനറുകൾ, ടോയ്‌ലറ്ററീസ്‌ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 45 ശതമാനം വിലക്കുറവ് നൽകും. 255 രൂപയുടെ ആറ് ശബരി ഉൽപ്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ് എന്ന പ്രത്യേക പാക്കേജും ഉണ്ടാവും. 

വിവിധ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് നിലവിലെ വിലക്കുറവിന് പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ്പ് ഡിസ്കൗണ്ട് അവേഴ്സ് സ്കീം നടപ്പാക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ ആയിരിക്കും ഇത്. പ്രമുഖ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ആകർഷകമായ കോമ്പോ ഓഫറുകളും ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭ്യമാണ്. തിരുവനന്തപുരം ജില്ലയിൽ ഓണത്തിനു മുമ്പ് സപ്ലൈകോയുടെ അഞ്ച് പുതിയ വിൽപന ശാലകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾ പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ അവശ്യസാധനങ്ങളും തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.  

ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി സെപ്റ്റംബർ 9 മുതൽ വിതരണം തുടങ്ങും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. സപ്ലൈകോ വഴിയുള്ള ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ സർക്കാർ ചെലവഴിക്കും. സംസ്ഥാനത്തെ എല്ലാ എൻ.പി.എസ് (നീല), എൻ.പി.എൻ.എസ് (വെള്ള) കാർഡുടമകൾക്കും 10 കിലോ അരി 10.90 രൂപ നിരക്കിൽ സ്പെഷ്യലായി വിതരണം ചെയ്യും.

സെപ്റ്റംബർ മാസത്തെ റേഷനോടൊപ്പമാണ് മുൻഗണനേതര വിഭാഗക്കാർക്ക് സ്പെഷ്യൽ അരി ലഭ്യമാകുന്നത്. സംസ്ഥാനത്തെ 22.62 ലക്ഷം നീല കാർഡുകാർക്കും 29.76 ലക്ഷം വെള്ള കാർഡുകാർക്കും ഉൾപ്പെടെ ആകെ 52.38 ലക്ഷം കാർഡുടമകൾക്ക് പ്രയോജനം ലഭിക്കും. സപ്ലൈകോ മുഖേന നിലവിൽ നൽകി വരുന്ന അരി ഓണത്തോടനുബന്ധിച്ച് 10 കിലോ ആയി വർധിപ്പിക്കും. മഞ്ഞക്കാർഡുടമകൾക്ക് നൽകി വന്നിരുന്ന  ഒരു കിലോ പഞ്ചസാര വിതരണം പുനരാരംഭിക്കും. സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സെപ്റ്റംബർ 4ന് കെ സ്റ്റോർ എന്ന പദ്ധതി പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.

  • ITC Sunfeast, Sweet & Salt biscuit 80 രൂപ വിലയുള്ളത് 59.28 രൂപയ്ക്ക് ലഭിക്കും.
  • ITC Sunfeast Yipee Noodles 84 രൂപ വിലയുള്ളത് 62.96 രൂപയ്ക്ക് ലഭിക്കും.
  • ITC Moms Magic 50 രൂപ വിലയുള്ളത് 31.03 രൂപയ്ക്ക് ലഭിക്കും.
  • Saffola Oats 1 KG 300 ഗ്രാം 230 രൂപ വിലയുള്ളത് 201.72 രൂപയ്ക്ക് ലഭിക്കും.
  • Kelloggs Oats 190 രൂപ വിലയുള്ളത് 142.41 രൂപയ്ക്ക് ലഭിക്കും.
  • ബ്രാഹ്മിൺസ് അപ്പം / ഇടിയപ്പംപൊടി 105 രൂപ വിലയുള്ളത് 84.75 രൂപയ്ക്ക് ലഭിക്കും.
  • ഡാബർ ഹണി ഒരു ബോട്ടിൽ 225 ഗ്രാം 235 രൂപ വിലയുള്ളത് 223.25 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഒന്ന് ഫ്രീ.
  • ഏരിയൽ ലിക്വിഡ് ഡിറ്റർജന്റ് രണ്ട് ലിറ്റർ 612 രൂപ വിലയുള്ളത് 581.40 രൂപയ്ക്ക് ലഭിക്കും. കൂടാതെ 500 മി.ലി ഫ്രീ.
  • നമ്പീശൻസ് നെയ്യ് 500 ഗ്രാം 490 രൂപ വിലയുള്ളത് 435.50 രൂപയ്ക്ക് ലഭിക്കും.
  • നമ്പീശൻസ് നല്ലെണ്ണ 500 ഗ്രാം 225 രൂപ വിലയുള്ളത് 210 രൂപയ്ക്ക് ലഭിക്കും.
  • ബ്രാഹ്മിൺസ് ഫ്രൈഡ് റവ 1 കിലോ 120 രൂപ വിലയുള്ളത് 99 രൂപയ്ക്ക് ലഭിക്കും.
  • ബ്രാഹ്മിൺസ് ചമ്പാപുട്ടുപൊടി 1 കിലോ 140 രൂപ വിലയുള്ളത് 118 രൂപയ്ക്ക് ലഭിക്കും.
  • ഈസ്റ്റേൺ കായം സാമ്പാർ പൊടി 52 രൂപ വിലയുള്ളത് 31.36 രൂപയ്ക്ക് ലഭിക്കും.
  • സൺ പ്ലസ് വാഷിംഗ് പൗഡർ 4 കിലോ 450 രൂപ വിലയുള്ളത് 393.49 രൂപയ്ക്ക് ലഭിക്കും. കൂടാതെ ഒരു ബക്കറ്റ് ഫ്രീ.
  • സൺ പ്ലസ് വാഷിംഗ് പൗഡർ 4 കിലോ 445 രൂപ വിലയുള്ളത് 378.85 രൂപയ്ക്ക് ലഭിക്കും. കൂടാതെ 2 കിലോ ഫ്രീ.
  • ചന്ദ്രിക സോപ്പ് (125 ഗ്രാം മൂന്ന് സോപ്പുകൾ) 150 രൂപ വിലയുള്ളത് 129.79 രൂപയ്ക്ക് ലഭിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്': അംഗീകാരംനൽകി കേന്ദ്ര സർക്കാർ; ബിൽ ശൈത്യകാല സമ്മേളനത്തിൽ

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പി'ലേക്ക് ഒരു പടികൂടി കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭായോഗം...

ചെങ്ങന്നൂർ ചതയം ജലോത്സവം: പള്ളിയോടങ്ങൾ കൂട്ടിയിടിച്ചു, ഒരാൾ മുങ്ങി മരിച്ചു

ആലപ്പുഴ: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍നിന്ന് തുഴച്ചിലുകാരന്‍ വീണു മരിച്ചു. തുഴക്കാരനായിരുന്ന പാണ്ടനാട് നടുവിലേത്ത് വിഷ്ണുദാസ് (അപ്പു-22 ) ആണ് മരിച്ചത്. പമ്പാനദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ഫൈനല്‍ മത്സരങ്ങള്‍...

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

കൊച്ചി: കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പൾസർ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം ലഭിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ 2017-...

Popular this week