KeralaNews

കേരള സര്‍വ്വകലാശാലയില്‍ സണ്ണി ലിയോണിയുടെ നൃത്തരിപാടി,തടഞ്ഞ് വിസി; റജിസ്ട്രാർക്ക് നിർദേശം നൽകി

തിരുവനന്തപുരം: കേരള സർവകലാശാല ക്യാംപസിലുള്ള യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്തുന്നത് വൈസ് ചാൻസലർ തടഞ്ഞു.‌ വിസി ഡോ. മോഹൻ കുന്നുമ്മൽ ഇത് സംബന്ധിച്ച നിർദ്ദേശം റജിസ്ട്രാർക്ക് നൽകി. ജൂലൈ 5 നാണ് സണ്ണിയുടെ നൃത്തപരിപാടി നടത്താൻ കോളജ് യൂണിയൻ തീരുമാനിച്ചത്. പരിപാടിക്ക് സർവകലാശാലയുടെ അനുമതി വാങ്ങിയിട്ടില്ല.

തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലും കഴിഞ്ഞ വർഷം കുസാറ്റിലും യൂണിയനുകൾ സംഘടിപ്പിച്ച ചില പരിപാടികളിലുണ്ടായ അപകടങ്ങളിൽപ്പെട്ട് വിദ്യാർഥികൾ മരിച്ചിരുന്നു. ഇതോടെ, പുറമേ നിന്നുള്ള ഡിജെ പാർട്ടികൾ, സംഗീത നിശ തുടങ്ങിയവ ക്യാംപസുകളിൽ നടത്തുന്നതിന് സർക്കാർ കർശന നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.‌

ഈ ഉത്തരവ് നിലനിൽക്കെയാണ് സർവകലാശാലയുടെ അനുമതി കൂടാതെ സണ്ണി ലിയോണിയുടെ നൃത്തപരിപാടി നടത്താൻ കേരളയിലെ എൻജിനീയറിങ് കോളജ് യൂണിയൻ തീരുമാനിച്ചത്.എന്നാൽ ഒരു കാരണവശാലും ഇത്തരം പരിപാടികൾ ക്യാംപസിലോ പുറത്തോ യൂണിയന്റെ പേരിൽ സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വിസി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button