KeralaNews

കേരളത്തില്‍ വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാനിരക്ക് കൂടുന്നു,ഞെട്ടിക്കുന്ന കാരണങ്ങള്‍

തിരുവനന്തപുരം:സ്റ്റേറ്റ് ക്രൈം റെക്കോര്‍്ഡ്‌സ് ബ്യൂറോയുടെ കണക്കുകകള്‍ പ്രകാരം തയ്യാറാക്കിയ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കേരളത്തില്‍ വിവാഹിതരായ പുരുഷന്മാരില്‍ ആത്മഹത്യാനിരക്ക് കൂടുന്നുവെന്നാണ് കണ്ടെത്തല്‍. ഇന്ന് കേരളത്തിലെ ആത്മഹത്യാനിരക്ക് ആണ്‍ പെണ്‍ അനുപാതത്തില്‍ 80: 20 ആണ് . 2022 ല്‍ 8490 ആത്മഹത്യകളാണ് നടന്നതെങ്കില്‍ 2023 ആകുമ്പോഴേക്കും അത് 10972ലേക്കാണ് കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.

ഇതിലെ പുരുഷന്മാരുടെ എണ്ണം 8,811 എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇതിന്റെ ഭീകരത എന്താണെന്ന് മനസ്സിലാകും. ഇത്തരം ദുരന്തങ്ങള്‍ക്ക് പിന്നില്‍ പലപ്പോഴും കുടുംബപ്രശ്‌നങ്ങളാണ് കാരണം. സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈകര്‍ട്ടിസ്റ്റ് പി എന്‍ സുരേഷ് പറയുന്നത് വളരെ അപകടകരമായ ഒരു സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്നാണ്. ഇപ്പോള്‍ തന്നെ ഇതിന് ശക്തമായ പരിഹാരം കണ്ടില്ലെങ്കില്‍ ഇതിലും വലിയ വിനാശം നേരിട്ടേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഫിസിക്കല്‍ ഹെല്‍ത്ത് പോലെ പലപ്പോഴും അതിനും മുകളില്‍ പ്രാധാന്യമുള്ളതാണ് മെന്റല്‍ ഹെല്‍ത്ത് അത് ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ ദോഷമാണ് വ്യക്തികള്‍ക്കും അതുവഴി സമൂഹത്തിനും നേരിടേണ്ടി വരിക.

പുരുഷന്മാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങള്‍

ഒരു വിവാഹിതനായ പുരുഷനെ സംബന്ധിച്ചിടത്തോളം സമൂഹവും കുടുംബവും അയാളെ ഭരമേല്‍പ്പിക്കുന്ന ചില ഉത്തരവാദിത്വങ്ങളുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് വരില്ല ഈ കുറ്റബോധമോ കുറ്റപ്പെടുത്തലുകളോ ചിലപ്പോള്‍ അയാളുടെ ജീവനെടുത്തേക്കാം.

പണപരമായ പ്രശ്‌നങ്ങള്‍ക്കൊപ്പം തന്നെ മാനസിക സമ്മര്‍ദ്ദത്തെ നേരിടാനാകുന്നില്ലെങ്കില്‍, അതു പോലെ തന്നെ കുടുംബം അയാളെ മനസ്സിലാക്കുന്നില്ലെങ്കില്‍ ഇതൊക്കെ ട്രിഗര്‍ ചെയ്യുന്ന കാരണങ്ങളാണ്

മാത്രമല്ല മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗവും ഇതില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുക ഇത് ഒഴിവാക്കുക തന്നെ വേണം.

ഓര്‍ക്കുക ആത്മഹത്യ ഒന്നിനും ശാശ്വത പരിഹാരമല്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker