വിദ്യാർത്ഥികൾക്ക് മദ്യം നല്‍കി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; അമേരിക്കയില്‍ ഹൈസ്കൂള്‍ അധ്യാപിക അറസ്റ്റിൽ
ലൂസിയാന:യുഎസിലെ ലൂസിയാനയിലെ ഒരു ഹൈസ്കൂള്‍ അധ്യാപികയെ തന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം വാങ്ങി നല്‍കിയതിനും അവരില്‍ ഒരു വിദ്യാര്‍ത്ഥിയുമായി അവിഹിത ബന്ധം സ്ഥാപിച്ചതിനും അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
35 കാരിയായ അലക്‌സാ വിംഗർട്ടറിന് തന്‍റെ വിദ്യാര്‍ത്ഥികളില്‍ ആണ്‍ കുട്ടികളുമായി ‘അവിഹിത ബന്ധം’ ഉണ്ടെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും അറസ്റ്റ് കഴിഞ്ഞ ദിവസമാണ് ഉണ്ടായെത്തന്ന് സ്ലൈഡൽ പോലീസ് പറഞ്ഞു.
അലക്‌സാ വിംഗർട്ടർ തന്‍റെ വിദ്യാര്‍ത്ഥികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നഗ്ന ചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും പങ്കുവയ്ക്കാറുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍നന്നിരുന്നെന്നും പോലീസ് പറഞ്ഞു. 18 വയസുള്ള ഒരു വിദ്യാര്‍ത്ഥിയുമായി അധ്യാപികയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായി തെളിവ് ലഭിച്ചെന്നും സ്ലൈഡലിലെ പ്രാദേശിക ബാറുകളിൽ നിന്ന് വിംഗർട്ടർ തൻ്റെ വിദ്യാർത്ഥികൾക്ക് മദ്യം വാങ്ങി നൽകിയതിന് തെളിവ് കണ്ടെത്തിയെന്നും പോലീസ് കൂട്ടിചേര്‍ത്തു.
21 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് നിയമവിരുദ്ധമായി ലഹരിപാനീയങ്ങൾ വാങ്ങി നല്‍കിയതിനും വിദ്യാർത്ഥികളുമായി നിരോധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനുമാണ് ഹൈസ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇവര്‍ സ്കൂളില്‍ ഏത് വിഷയമാണ് പഠിപ്പിച്ചിരുന്നതെന്ന് വ്യക്തമല്ല.
അതേസമയം ഇവരെ സ്കൂളില്‍ നിന്നും പുറത്താക്കിയതായി സ്കൂൾ ബോർഡ് മാധ്യമങ്ങളെ അറിയിച്ചു. 55 സ്കൂളുകളിലായി ഏകദേശം 40,000 വിദ്യാർത്ഥികള്‍ പഠിക്കുന്ന സ്കൂള്‍ ശൃംഖല നടത്തുന്ന സെൻ്റ് ടമ്മനി പാരിഷ് സ്കൂളിലെ ഹൈസ്കുൾ അധ്യാപികയായിരുന്നു ഇവര്‍.