
കണ്ണൂർ: രണ്ടുമണിക്കൂറിനിടെ ഓടിനടന്ന് കടിച്ചത് മുപ്പത് പേരെ. കുട്ടികൾ അടക്കമുള്ളവരെ ക്രൂരമായി ആക്രമിച്ചു. ചക്കരക്കല്ലിൽ ഭീതിവിതച്ച് ആക്രമണം നടത്തിയ തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. മുപ്പതോളം പേർക്കാണ് ഈ നായയുടെ കടിയേറ്റത്. കുട്ടികൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്.
പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. കടിയേറ്റ ചിലര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടുകയും ചെയ്തു. ഇപ്പോൾ തെരുവുനായയെ ചത്ത നിലയിൽ കണ്ടപ്പോൾ പ്രദേശവാസികൾ എല്ലാം പരിഭ്രാന്തിയിലാണ്.
രണ്ടുമണിക്കൂറിനിടെയാണ് ഏകദേശം എട്ട് കിലോമീറ്റർ പ്രദേശത്ത് ഒരു തെരുവ് നായ ഇത്രയും പേരെ ആക്രമിച്ചത്.രാവിലെ 6.30 നാണ് കോയ്യോട് പൊക്കൻമാവിൽ തെരുവ് നായ ഒരു കുട്ടിയെ ആക്രമിച്ചത്. മദ്രസയില്‍ പോയി വരുന്ന കുട്ടിക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. വീട്ടിനുള്ളില്‍ കയറിയും നായ കടിച്ചു പരിക്കേല്‍പ്പിച്ചിട്ടുണ്ട്. കാലിന്‍റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.