
കുട്ടനാട്: തെരുവ് നായയുടെ അക്രമത്തിൽ കുട്ടിയ്ക്ക് മാരക പരിക്ക്. കാവാലത്താണ് സംഭവം നടന്നത്. കുതിച്ചെത്തിയ നായ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ അതിക്രൂരമായി കടിച്ചുവലിക്കുകയായിരുന്നു. പതിനൊന്നാം വാർഡ് ചെന്നാട്ട് വീട്ടിൽ പ്രദീപിന്റെ മകൻ തേജസിനാണ് നായയുടെ കടിയിൽ മാരക പരിക്ക് പറ്റിയത്.
സംഭവത്തിൽ കുട്ടിയുടെ തലയിലും കണ്ണിലും കയ്യിലും വയറിലും നായ കടിച്ചു. പരിക്ക് പറ്റിയ കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഈ കുട്ടിയെ കടിക്കുന്നതിനു മുൻപ് മറ്റൊരു പെൺകുട്ടിയെയും റോഡിൽ വെച്ച് പട്ടി കടിക്കാൻ ശ്രമിച്ചിരിന്നു. കുട്ടിയുടെ വസ്ത്രം അടക്കം നായ കടിച്ചു വലിച്ചുകീറി.
അതേസമയം, കാവാലം ഭാഗത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണ്. റോഡ് വശങ്ങളിൽ നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണെന്ന് നാട്ടുകാർ പരാതി പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News