InternationalNews

Storm DARRAGH:145 കിമീ വേഗതയിൽ ആഞ്ഞടിച്ചു, ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം; ബ്രിട്ടനില്‍ നാശം വിതച്ച്‌ ഡാറ

ലണ്ടൻ: ബ്രിട്ടനെ വിറപ്പിച്ച് ഡാറ ചുഴലിക്കാറ്റ് ശനിയാഴ്‌ച പുലർച്ചെ ആഞ്ഞുവീശി. ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം താറുമാറായി. പതിനായിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. യുകെയുടെ മെറ്റ് ഓഫീസ് അപൂർവമായ റെഡ് വാണിംഗ് പുറപ്പെടുവിച്ചിരുന്നു. വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകൽ 3.00 മുതൽ 11.00 വരെ വീടിനുള്ളിൽ തുടരാൻ ആവശ്യപ്പെട്ടു.

മൂന്ന് ദശലക്ഷം ആളുകൾക്ക് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകി. 145 കിമീ വേ​ഗത്തിലാണ് കാറ്റ് വീശിയത്.  കാറ്റ് തീരപ്രദേശങ്ങളിൽ കനത്ത നാശം വിതച്ചു. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.

അയർലണ്ടിൽ 400,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ഗതാഗത ശൃംഖലകളെയും സാരമായി ബാധിച്ചു. നെറ്റ്‌വർക്ക് റെയിൽ വെയിൽസ് വടക്കൻ തീരത്ത് ട്രെയിൻ സർവീസുകൾ നിർത്തിവച്ചു, വെയിൽസിനും തെക്കൻ ഇംഗ്ലണ്ടിനും കുറുകെയുള്ള പ്രധാന പാലങ്ങൾ അടച്ചു. അപകടകരമായ സാഹചര്യങ്ങൾ കാരണം ഡബ്ലിൻ വിമാനത്താവളത്തിലും നെതർലാൻഡ്‌സിലെ ഷിഫോൾ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദാക്കി. മെർസിസൈഡ് ഡെർബി ഉൾപ്പെടെയുള്ള കായിക മത്സരങ്ങളും ക്രിസ്മസ് വിപണികളും തടസ്സപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker