FeaturedKeralaNews

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിക്കും. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി അധ്യക്ഷൻ. മികച്ച ചിത്രങ്ങളുടെ വലിയ നിര തന്നെ ഉള്ളതിനാൽ പുരസ്കാര നിർണയം ഇന്നലെ രാത്രിയും പൂർത്തിയായിട്ടില്ല.

119 സിനിമകളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. കോവിഡ് കാരണം തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണച്ചവയില്‍ ഏറെയും. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് പുരസ്കാര നിർണയ ജൂറിക്ക് മുൻപാകെ ചലച്ചിത്രങ്ങളുടെ സ്ക്രീനിങ്ങ് നടന്നത്. ബിഗ് ബജറ്റ് ചിത്രങ്ങൾ മുതൽ നവാഗതരുടെ ചിത്രങ്ങൾ വരെ പുരസ്കാരത്തിനായി പരിഗണിക്കുന്നവയിൽ ഉൾപ്പെടുന്നുണ്ട്.

സൗബിൻ സാഹിർ, സുരാജ് വെഞ്ഞാറമൂട്, നിവിൻ പോളി, മമ്മൂട്ടി തുടങ്ങിയവരാണ് മികച്ച നടനുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്. പാർവതി, രജീഷ വിജയൻ, അന്ന ബെൻ, കനി കുസൃതി തുടങ്ങിയവരാണ് മികച്ച നടിക്കുള്ള അവാർഡിന് മത്സരിക്കുന്നത്.

സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, ചിത്രസംയോജകനായ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, ഗായിക ലതിക, അഭിനേത്രി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ നിശ്ചയിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button