ദിലീപും മഞ്ജുവുമൊക്കെ മാറിനില്‍! ഇനി മീനാക്ഷിയുടെ കാലം, ഞങ്ങൾക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല; മീനാക്ഷിയെ കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ്
കൊച്ചി:മലയാളത്തിലെ സ്റ്റാർ കിഡ്സിൽ മീനാക്ഷി ദിലീപിനോളം ആരാധകർ മറ്റാർക്കുമില്ല. താരപുത്രി എന്ത് ചെയ്താലും വൈറലാണ്. എവിടെ പ്രത്യക്ഷപ്പെട്ടാലും ക്യാമറ കണ്ണുകളെല്ലാം മീനാക്ഷിക്ക് പിന്നാലെയാകും. ദിലീപിനോടും മഞ്ജുവിനോടും മലയാളിക്കുള്ള സ്നേഹമാണ് ഇപ്പോൾ മീനാക്ഷിക്കും ആവോളം ലഭിക്കുന്നത്. മാതാപിതാക്കളെപോലെ തന്നെ സകലകലാവല്ലഭയാണ് മീനാക്ഷിയും. അഭിനയം, മോഡലിങ്, വണ്ടിഭ്രാന്ത്, നൃത്തം, ഹ്യൂമർ സെൻസ് എല്ലാം മീനാക്ഷിക്കുമുണ്ട്.
ടിക്ക് ടോക്ക് കാലത്ത് അച്ഛന്റെ സിനിമയിലെ ഹിറ്റ് സീനുകൾക്ക് മീനാക്ഷി ഡബ്സ്മാഷ് ചെയ്തത് വൈറലായിരുന്നു. അന്ന് എല്ലാവരും താരപുത്രി വൈകാതെ സിനിമയിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ പഠനത്തിൽ ശ്രദ്ധകൊടുക്കാനും അക്കാദമിക്കലി മുന്നേറാനുമായിരുന്നു മീനാക്ഷിക്ക് താൽപര്യം. അങ്ങനെയാണ് താരപുത്രി മെഡിസിന് ചേർന്നത്.
കുറച്ച് മാസങ്ങൾക്ക് മുമ്പ് മെഡിസിൻ പഠനം പൂർത്തിയാക്കി ബിരുദം നേടുകയും ചെയ്തു മീനാക്ഷി. അന്ന് അത് സോഷ്യൽമീഡിയ ആഘോഷമാക്കിയിരുന്നു. മീനാക്ഷി പൊതുവെ ശാന്ത സ്വഭാവക്കാരിയാണ്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ മീഡിയയോട് സംസാരിക്കാൻ നിൽക്കാതെ ഒഴിഞ്ഞ് മാറി നിൽക്കാനാണ് മീനാക്ഷിക്ക് താൽപര്യം. അതിനാൽ തന്നെ ദിലീപ് അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് മീനാക്ഷിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത്.
ഇടയ്ക്കിടെ നൃത്ത വീഡിയോകളും പങ്കുവെക്കാറുള്ള താരപുത്രി ഒരു കൊറിയോഗ്രാഫർ കൂടിയാണ്. സുഹൃത്തും നടിയുമായ നമിതയ്ക്ക് വേണ്ടിയൊക്കെ മീനാക്ഷി നൃത്തം ചിട്ടപ്പെടുത്തി കൊടുക്കാറുണ്ട്. കോളേജ് പഠനം ആരംഭിച്ചശേഷമാണ് മീനാക്ഷി സോഷ്യൽമീഡിയയിൽ ആക്ടീവായി തുടങ്ങിയത്.
പക്ഷെ ആവശ്യത്തിന് മാത്രമെ താരപുത്രി സോഷ്യൽമീഡിയ ഉപയോഗിക്കാറുള്ളുവെന്നത് താരപുത്രിയെ സ്ഥിരമായി ഫോളോ ചെയ്യുന്നവർക്ക് അറിയാവുന്ന കാര്യമാണ്. കാവ്യ ലക്ഷ്യ ബൊട്ടീക്ക് വീണ്ടും പ്രവർത്തനക്ഷമമാക്കിയതോടെ മീനൂട്ടിയും ലക്ഷ്യയ്ക്ക് വേണ്ടി മോഡലിങ് ചെയ്ത് തുടങ്ങി. ഇപ്പോഴിതാ പുതുവർഷ ദിനത്തിലും ഇന്നുമായി താരപുത്രി സോഷ്യൽമീഡിയയിൽ പങ്കിട്ട ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
ആദ്യത്തേത് പേസ്റ്റൽ പിങ്ക് ഷേഡിലുള്ള സാരിയിൽ അതീവ സുന്ദരിയായുള്ള താരപുത്രിയുടെ ചിത്രങ്ങളാണ്. സാരിക്ക് കോൺട്രാസ്റ്റായുള്ള ചോക്കറും കമ്മലും അണിഞ്ഞ് മുല്ലപ്പൂവും ചൂടി മീനൂട്ടി അതീവ സുന്ദരിയായിരുന്നു. മറ്റൊന്ന് ലൈറ്റ് ബേബി പിങ്ക് നിറത്തിലുള്ള ലെഹങ്ക ധരിച്ചുള്ള ഫോട്ടോകളായിരുന്നു. അതിന് ഹേർ എന്നായിരുന്നു മീനാക്ഷി നൽകിയ ക്യാപ്ഷൻ.
പ്രൊഫഷണൽ മോഡൽസിനോട് കിടപിടിക്കുന്നതായിരുന്നു മീനാക്ഷിയുടെ ചിത്രങ്ങൾ. രശ്മി മുരളീധരനും ഉണ്ണി പിഎസും ചേര്‍ന്നാണ് താരപുത്രിയെ ഒരുക്കിയത്. ജിക്‌സണായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്. കാവ്യയ്ക്ക് ഏറെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി പി.എസ്. ഒട്ടുമിക്ക ചടങ്ങുകൾക്കും കാവ്യയേയും മീനാക്ഷിയേയും മഹാലക്ഷ്മിയേയും ഒരുക്കാറുള്ളത് ഉണ്ണി തന്നെയാണ്. മീനൂട്ടിക്ക് വേണ്ടി ഈ ഷൂട്ട് ചെയ്യാൻ എനിക്ക് ഏറ്റവും നല്ല സമയം ലഭിച്ചു.
മീനാക്ഷി അവൾ വളരെ സുന്ദരിയാണ്. നാച്വറൽ ബ്യൂട്ടിയുണ്ട്. അതിനാൽ ഞങ്ങൾ ആ സൗന്ദര്യം അതേപോലെ നിലനിർത്താൻ ശ്രമിച്ചു. അതുകൊണ്ട് തന്നെ ചെറിയൊരു മേക്കപ്പ് മാത്രമെ ചെയ്യേണ്ടി വന്നുള്ളു എന്നാണ് ഉണ്ണി സോഷ്യൽമീഡിയയിൽ കുറിച്ചത്. താരപുത്രിയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾ പ്രത്യക്ഷപ്പെട്ടതോടെ സെലിബ്രിറ്റികളും ആരാധകരുമെല്ലാം കമന്റുകളുമായി എത്തി.
ആളാകെ മാറി…, മലയാളികളുടെ ദീപിക പദുകോൺ, ഇനി സിനിമ ട്രൈ ചെയ്തൂടെ എന്നിങ്ങനെ നീളുന്നു കമന്റുകൾ. മൈ പ്രിറ്റി ഗേള്‍ എന്നായിരുന്നു നാദിര്‍ഷയുടെ മകളായ ഖദീജയുടെ കമന്റ്. നമിതയും പ്രിയ കൂട്ടുകാരിയുടെ പുത്തൻ ചിത്രങ്ങൾക്ക് സ്നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. അടുത്തിടെയായി മഞ്ജു വാര്യരും മീനാക്ഷി പോസ്റ്റുകൾ പങ്കുവെക്കുമ്പോൾ സ്നേഹം അറിയിച്ച് എത്താറുണ്ട്. മാത്രമല്ല മഞ്ജു മകളെ ഫോളോ ചെയ്യുന്നുമുണ്ട്.