മാധ്യമപ്രവര്‍ത്തകനെ വാഹനമിടിപ്പിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി- മൂന്നാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മിടുക്കനായ ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിനെതിരെ മാധ്യമ വിചാരണ നടക്കുകയാണെന്നും ശ്രീറാമിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
എന്നാല്‍, സമൂഹത്തിന് മാതൃയാകേണ്ട ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ശ്രീറാം കുറ്റക്കാരനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളി കോടതി ശ്രീറാമിന് ജാമ്യം അനുവദിച്ചത്.
നേരത്തെ, ശ്രീറാമിനെ തെളിവ് ശേഖരണത്തിനായി കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. ഒപ്പം, ശ്രീറാമിന്റെ രക്തപരിശോധാഫലം ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്നും കോടതി ആരാഞ്ഞിരുന്നു.