27.4 C
Kottayam
Wednesday, October 9, 2024

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

Must read

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകാനാണ് പൊലീസ് താരത്തെ അന്വേഷിച്ചത്. അതേസമയം ഓം പ്രകാശുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റൊരു താരം പ്രയാഗ മാർട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകി.

ഓം പ്രകാശിനെ കാണാന്‍ മുറിയിലെത്തിയെന്ന ആരോപണം പ്രയാഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറഞ്ഞു. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡ് സ്റ്റോറിയിട്ട് പ്രയാഗ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ കൊച്ചി കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു. ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

എന്നാല്‍ ഇരുവര്‍ക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തലെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസിയുടെയും മൊഴി ഉടന്‍ എടുത്തേക്കാനാണ് സാധ്യത.

ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടല്‍ മുറിയില്‍ ഇന്നലെ ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഹോട്ടല്‍ മുറിയില്‍ എത്തിയത് ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.

കൊച്ചിയിലെ ലഹരി ഇടപാടുകളില്‍ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. നേരത്തെ, ലഹരിക്കേസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്ന് ഓം പ്രകാശിന് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

ഈയിടെയാണ് ഓം പ്രകാശിനെ കൊച്ചി മരട് പൊലീസ് ആഡംബര ഹോട്ടലില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതായിരുന്നു ഇയാള്‍. പ്രകാശിനൊപ്പം പിടിയിലായ ഷിഹാസില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയിരുന്നു. ലഹരിവസ്തുക്കള്‍ കൈവശംവച്ചതിനായിരുന്നു അറസ്റ്റ്.

ചോദ്യംചെയ്യുന്നതിനിടയില്‍ മറ്റാരെങ്കിലും മുറിയില്‍ വന്നിരുന്നോ എന്ന കാര്യം വ്യക്തമാക്കാന്‍ ഓം പ്രകാശ് തയാറായിരുന്നില്ല. പിന്നീടാണ് ശ്രീനാഥും പ്രയാഗയും എത്തിയെന്നു വിവരം ലഭിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് താരങ്ങള്‍ എത്തിയതായി വ്യക്തമായി. ഹോട്ടലിലെ രജിസ്റ്ററിലും ഇവരുടെ സന്ദര്‍ശനം രേഖപ്പെടുത്തിയിരുന്നു. താരങ്ങളടക്കം 20 പേര്‍ മുറിയിലെത്തിയിരുന്നതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'പിണറായി അല്ല പിണറായിയുടെ...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിനെ ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ്

കൊച്ചി: ​ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാ​ഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നടനാ ശ്രീനാഥ് ഭാസിയെയും ചോദ്യം...

ജൂലൈയിലെ 75 ലക്ഷം 25 കോടിയായി..കയ്യും കാലും വിറയ്ക്കുന്നു..; 25 കോടി വിറ്റ ഏജന്‍റ് നാ​ഗരാജ്

വയനാട്: കാത്തിരിപ്പുകൾക്ക് ഒടുവിൽ തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. താൻ വിറ്റ...

'കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല, അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല, ഉദ്ദേശിച്ചത് ബോധവത്കരണം മാത്രം'

തിരുവനന്തപുരം: കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഇക്കാര്യം നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളൂ...

Popular this week