24.5 C
Kottayam
Friday, October 25, 2024

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം; മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

Must read

തിരുവനന്തപുരം: കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ് പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഉത്തരമേഖലാ ഐജി നിർദേശിച്ചിട്ടുണ്ട്. കണ്ണൂർ എ സി പി രത്നകുമാർ , ടൗൺ സി ഐ ശ്രീജിത് കൊടേരി എന്നിവരാണ് സംഘത്തിലുള്ളത്. നിലവിൽ കണ്ണൂർ റേഞ്ച് ഡിഐജി ഓഫീസിൽ പ്രത്യേക അന്വേഷണ സം​ഘത്തിന്റെ യോ​ഗം പുരോ​ഗമിക്കുകയാണ്.

ബിനാമി ആരോപണത്തിൽ പ്രശാന്തന്റെ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്. പ്രശാന്തന്റെ ഭാര്യാ സഹോദരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. രജീഷിന് മുതിർന്ന സിപിഐഎം നേതാക്കളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. രജീഷാണ് പ്രശാന്തനെക്കൊണ്ട് പെട്രോൾ പമ്പിന് അപേക്ഷിച്ചതെന്നുമാണ് ആരോപണം.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിക്കുകയാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ.ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും അതില്ലാത്തത് കൊണ്ടാണ് വ്യക്തത വരാത്തതെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദിബ്രുഗഡ്-കന്യാകുമാരി വിവേക് ​​എക്‌സ്‌പ്രസിൻ്റെ എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടു; ഒഴിവായത് വൻ അപകടം

തിരുവാലം: ദിബ്രുഗഡ്-കന്യാകുമാരി വിവേക് ​​എക്‌സ്‌പ്രസിൻ്റെ (ട്രെയിൻ നമ്പർ 22504) എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ തിരുവാലത്തിന് സമീപമാണ് സംഭവമുണ്ടായത്. ഇതോടെ ഈ റൂട്ടിലെ ട്രെയിൻ ​ഗതാ​ഗതം ദീർഘനേരം സ്തംഭിച്ചു....

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കടനാട് ആണ് ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാവുകണ്ടം ഭാഗത്ത് കണക്കൊമ്പിൽ റോയി (55) ജാൻസി, (50 ) എന്നിവരാണ് മരിച്ചത്....

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം; റിലയൻസും എൻവിഡിയയും കൈകോർക്കും

ഇന്ത്യയിൽ എ ഐ കമ്പ്യൂട്ടിംഗിനായി ആഗോള സംരംഭം. റിലയൻസും എൻവിഡിയ കോർപ്പറേഷനും ഇതിനായി കൈ കോർക്കുന്നു. ഒരു ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും ഇന്നൊവേഷൻ സെൻ്ററും നിർമ്മിക്കുന്നതിനാണ് ഇരു കമ്പനികളും ധാരണയായത്.റിലയൻസ് ഇൻഡസ്ട്രീസിൻ്റെ...

‘ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല; അവർ ഭീകരപ്രവർത്തനം അവസാനിപ്പിക്കണം: ഫാറൂഖ് അബ്ദുല്ല

ശ്രീനഗർ: ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ...

വാടക വീട്ടിൽ 3 ചാക്കുകളിലായി ഒളിപ്പിച്ചിരുന്നത് കഞ്ചാവ്; യുവതി അറസ്റ്റിൽ, ഭർത്താവ് ഓടിപ്പോയി

തിരുവനന്തപുരം: നെടുമങ്ങാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന 20.38 കിലോ ഗ്രാം കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ഭർത്താവ് മനോജാണ് കേസിലെ രണ്ടാം പ്രതി....

Popular this week