വനിതാ പോലീസുകാരി സൗമ്യയുടെ കൊലപാതകം: പ്രതി അജാസിന്റെ നില ഗുരുതരം
ആലപ്പുഴ:മാവേലിക്കരയില്‍ വനിതാ പോലീസുകാരി സൗമ്യയെ തീവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 60 ശതമാനത്തിലധികം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.ബോധം വീണ്ടെടുക്കാനായെങ്കിലും സംസാരിയ്ക്കാനാവാത്ത അവസ്ഥയാണ്.അടിവയറിന് താഴേക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തന സാധാരണ നിലയിലല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സൗമ്യയെ തീവെച്ചു കൊലപ്പെടുത്തുന്നതിനിടെയാണ് അജാസിനും പൊള്ളലേറ്റത്.സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മാജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. മൂന്നു കുട്ടികളുടെ അമ്മയാണെങ്കിലും സൗമ്യയെ വിവാഹം ചെയ്ത് ഒപ്പം കഴിയുകയെന്നത് തന്റെ സ്വപ്‌നമായിരുന്നു. ഇതി നടക്കില്ലെന്നുറപ്പായതോടെയാണ് കടുംകൈയ്ക്ക് തയ്യാറായത്. സൗമ്യയെ തീകൊളുത്തിയശേഷം മരിയ്ക്കണമെന്ന ലക്ഷ്യത്തോടെ കയറിപ്പിടിയ്ക്കുകയായിരുന്നുവെന്നും അജാസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു നാടിനെ നടുക്കിയ സംഭവം