ആലപ്പുഴ: മാവേലിക്കരയില്‍ പോലീസുകാരന്‍ തീവെച്ചുകൊലപ്പെടുത്തിയ വനിതാപോലീസുകാരി സൗമ്യയുടെ മൃതദേഹം നാളെ സംസ്‌കരിയ്ക്കും. സൗമ്യയുടെ ഭര്‍ത്താവ് രാജീവ് ഇന്ന് നാട്ടിലെത്തും.ജോലിചെയ്യുന്ന ലിബിയയില്‍ നിന്നും ഇന്നലെ രാജീവ് തുര്‍ക്കിയിലെത്തിയിരുന്നു.ഇവിടെ നിന്നും വൈകിട്ടോടെ നാട്ടിലെത്തുമെന്നാണ് വിവരം. നാട്ടില്‍ അവധിയ്‌ക്കെത്തിയ രാജീവ് ഒരു മാസം മുമ്പാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്.ദുബായില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ സഹോദരി രമ്യ തിങ്കളാഴ്ച നാട്ടിലെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ഓച്ചിറയിലെ സ്വാകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ് മൃതദേഹം.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സൗമ്യയുടെ കൊലയാളി അജാസിന്റെ നില ഗുരുതരമായി തന്നെ തുടരുകയാണ്.60 ശതമാനം പൊള്ളലേറ്റ ഇയാളുടെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലല്ല.അജാസിനെ കാണാന്‍ ബന്ധുക്കളില്‍ ചിലര്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ ഇയാളെ പരിചരിയ്‌ക്കോനോ കൂട്ടു നില്‍ക്കാനോ ബന്ധുക്കള്‍ തയ്യാറായില്ല. അതുകൊണ്ട് ആശുപത്രി ജീവനക്കാരുടെ പരിചരണത്തിലാണ് അജാസിപ്പോള്‍.