Entertainment
ആദ്യത്തെ കണ്മണിക്ക് പേരിട്ട് സൗഭാഗ്യയും അര്‍ജുനും; ആശംസകളുമായി ആരാധകര്‍
സൗഭാഗ്യ വെങ്കിടേഷ്-അര്‍ജുന്‍ സോമശേഖര്‍ താര ദമ്പതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് പിറന്നത്. അര്‍ജുനും സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ, കുഞ്ഞിന് സൗഭാഗ്യയും അര്‍ജുനും പേരിട്ടിരിക്കുകയാണ്.
മകള്‍ക്കൊപ്പമുള്ള ആദ്യ ചിത്രവും സൗഭാഗ്യ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘നിങ്ങളുടെ ആത്മാര്‍ഥമായ സ്നേഹത്തിനും പ്രാര്‍ഥനയ്ക്കും എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു…. ഭാവിയിലും ഞങ്ങള്‍ക്ക് ഇത് ആവശ്യമാണ്….
ഇവള്‍ സുദര്‍ശന അര്‍ജുന്‍ ശേഖര്‍’ മകള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ കുറിച്ചതിങ്ങനെ. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയ്ക്കും കുഞ്ഞിനും ആശംസകള്‍ നേരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News