24.4 C
Kottayam
Sunday, September 29, 2024

നയന്‍താരയുടെ മറ്റൊരു മുഖം,ഫോണ്‍ വിളിച്ചപ്പോഴുള്ള പ്രതികരണം..കേട്ടാലും കേട്ടില്ലെങ്കിലും പറയും,അനുഭവം പങ്കുവെച്ച് സോനാ നായര്‍

Must read

കൊച്ചി:മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സോന നായർ. നരൻ, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിൽ സോന നായർ ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു. സത്യൻ അന്തിക്കാടിന്റെ ഒട്ടുമിക്ക ചിത്രങ്ങളിൽ സോനാ നായരും ഭാഗമായി. 

മൈൽസ്സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് കരിയറിൽ മറക്കാൻ പറ്റാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് സോന നായർ. നയൻതാരയെക്കുറിച്ചാണ് സോന മനസ് തുറന്നിരിക്കുന്നത്. നയൻതാര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ എന്ന സിനിമയിൽ സോനയുംഅഭിനയിച്ചിരുന്നു. താരമായി വളർന്ന ശേഷം നയൻതാരയെ വിളിച്ചതിനെക്കുറിച്ചാണ് സോന തുറന്നു പറഞ്ഞിരിക്കുന്നത്.

സോന നായരുടെ വാക്കുകൾ:

മനസ്സിനക്കരെ സിനിമയിൽ ഷീലാമ്മയുടെ മകളായി അഭിനയിച്ചതിൽ വളരെ സന്തോഷമുണ്ട്. നയൻതാരയുടെ ആദ്യ സിനിമയാണ്. ഇടയ്ക്ക് നയൻതാരയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്റെ ഭർത്താവ് അതിൽ ക്യാമറ വർക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്.

അന്ന് നയൻതാര പീക്കിൽ നിൽക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാൻ സോന നായരാണെന്ന് പറഞ്ഞപ്പോൾ ചേച്ചീയെന്ന്. എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്ന്. ഞാൻ സത്യം പറഞ്ഞാൽ സംത്ഭിച്ച് പോയി.

ഞാൻ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മൾ..  എന്ന രീതിയിൽ സംസാരിക്കുമെന്നാണ്. ഞാൻ വേറൊരു ഷൂട്ടിൽ നിൽക്കുകയായിരുന്നു. എനിക്ക് പിന്നെ കോൺസൺട്രേഷൻ കിട്ടുന്നില്ല. നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേർസ്. 

നയൻതാര മലയാളത്തിൽ നിൽക്കുമെന്ന് കരുതി. നല്ല ഭം​ഗിയല്ലേ കാണാൻ. നയൻതാരയ്ക്ക് ഇപ്പോൾ വേറൊരു മുഖമാണ്. അന്നങ്ങനെ അല്ല. നല്ല സുന്ദരിയായിരുന്നു. ഇപ്പോഴും ആണ്. എന്റെ ഭർത്താവൊക്കെ നയൻതാരയുടെ ഭയങ്കര ഫാനാണ്. അന്ന് ഞാൻ വിചാരിച്ചത് മലയാളത്തിൽ കുറേ പടങ്ങൾ ചെയ്യുമെന്നാണ്. പക്ഷെ മലയാളത്തിന് നഷ്ടമായിപ്പോയി,’ – സോന നായർ പറഞ്ഞു. ‌‌

സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് നയൻതാര. മലയാളത്തിൽ സജീവമായെങ്കിലും നയൻതാര തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. നാട്ടുരാജാവ്, രാപ്പകൽ, വിസ്മയത്തുമ്പത്ത് തുടങ്ങി ചുരുക്കം മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും നടിയുടെ കരിയർ ​ഗ്രാഫ് മാറി മറിയുന്നത് തമിഴകത്തേക്ക് കടന്ന ശേഷമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week