അമ്മയുടെ നഗ്നശരീരത്തിൽ പെയ്ന്റ് ചെയ്ത് മകൻ;വീഡിയോ പങ്കുവെച്ച് മഡോണ
മിലാൻ:മകന് റോക്കോ റിച്ചിയുടെ ന്യൂഡ് ബോഡി പെയ്ന്റിങ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോപ്പ് താരം മഡോണ. ഇറ്റലിയിലെ മിലാനില്‍ നടന്ന എക്‌സിബിഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മഡോണ പോസ്റ്റ് ചെയ്തത്. അമേരിക്കന്‍ മോഡല്‍ ലിന്‍ലി എയ്‌ലേഴ്‌സിന്റെ നഗ്നശരീരത്തില്‍ റോക്കോ റിച്ചി ലൈവ് ആയി പെയ്ന്റിങ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും കൂട്ടിചേര്‍ത്തതാണ് മഡോണയുടെ വീഡിയോ.
ചുറ്റും മെഴുകുതിരികള്‍ കത്തിച്ചുവെച്ച വേദിക്ക് മധ്യത്തില്‍ നിന്നാണ് റോക്കോ മോഡല്‍ ലിന്‍ലിയുടെ ശരീരത്തില്‍ പെയ്ന്റ് ചെയ്യുന്നത്. നീലയും ചുവപ്പും മഞ്ഞയും നിറങ്ങള്‍ ലിന്‍ലിയുടെ ശരീരത്തില്‍ ചിത്രം വരയ്ക്കുമ്പോള്‍ പശ്ചാത്തലത്തില്‍ മനോഹരമായ സംഗീതവും കേള്‍ക്കുന്നുണ്ട്.
താനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മയെന്നും മകനെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും മഡോണ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒരിക്കലും മറക്കാനാകാത്ത നിമിഷമായിരുന്നു അതെന്നും താരം പോസ്റ്റില്‍ പറയുന്നുണ്ട്.
ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് റോക്കോ റിച്ചിയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ന്യൂഡ് പെയ്ന്റിങ്ങില്‍ അസാമാന്യ വൈദഗ്ധ്യമുള്ള റോക്കോ നടന്‍ കൂടിയാണ്. മഡോണയുടെ നാല് മക്കളില്‍ രണ്ടാമത്തെയാളാണ് 23-കാരാനയ റോക്കോ. ലോര്‍ഡ്‌സ് ലിയോണ്‍, മേഴ്‌സി ജെയിംസ്, ഡേവിഡ് ബാന്ദ എന്നിവരാണ് മറ്റു മക്കള്‍. ഇതില്‍ ഏറ്റവും മുതിര്‍ന്നയാളായ ലോര്‍ഡ്‌സ് ലിയോണ്‍ ഫാഷന്‍ രംഗത്ത് സജീവമാണ്.