
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ലോക്‌സഭയില്‍ അതിക്രമം കാട്ടിയ മനോരഞ്ജന്‍ എന്നയാളുടെ സുഹൃത്ത് സായ്കൃഷ്ണയാണ് പിടിയിലായത്. കര്‍ണാടകയിലെ ബാഗല്‍കോട്ടുള്ള വസതിയില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.
യുവാവിനെ പോലീസ് ഡല്‍ഹിയിലെത്തിക്കും. പോലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. ബാഗല്‍കോട്ടിലെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു സായ്കൃഷ്ണ. പാര്‍ലമെന്റ് അതിക്രമതക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് മനോരഞ്ജന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News