തൃശൂർ :ചാലക്കുടിയില്‍ ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയിലായിരുന്നു നാടകീയമായ വെളിപ്പെടുത്തല്‍.2018 മാര്‍ച്ചിലായിരുന്നു സംഭവം.അമ്മയോടൊപ്പം ചേര്‍ന്നാണ് അഛനെ വക വരുത്തിയതെന്ന് കൊന്നക്കുഴി സ്വദേശിയായ ബാലു പോലീസിന് മൊഴി നല്‍കി.കുറ്റസമ്മതത്തേത്തുടര്‍ന്ന് 19 കാരനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.മരപ്പലക കൊണ്ട് തലയ്ക്കടിയേറ്റ യുവാവിന്റെ പിതാവ് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് മരത്തില്‍ നിന്ന് വീണുവെന്നാണ് അമ്മയും മകനും ഡോക്ടറെ ധരിപ്പിച്ചത്.മൂന്നു മാസങ്ങള്‍ക്കുശേഷം ബാബു മരിച്ചു. ചികിത്സാ സമയത്തുടനീളം ബോധം നശിച്ച നിലയിലായിരുന്നു ബാബു.അപകടമരണമെന്ന് ധരിപ്പിച്ചതിനാല്‍ സംശയം തോന്നാഞ്ഞ മറ്റുബന്ധുക്കള്‍മരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നുമില്ല.അമ്മയ്ക്ക് കാമുകനെ വിവാഹം കഴിയ്ക്കാനാണ് കൊല നടത്തിയതെന്നാണ് ബാലു പോലീസിന് മൊഴി നല്‍കിയിരിയ്ക്കുന്നത്. അമ്മയ്ക്ക് എതിരെയും പോലീസ് കേസെടുത്തേക്കും.