News

ഇന്റര്‍നെറ്റ് സേവനം ദിവസങ്ങളോളം തടസ്സപ്പെടാം; സൗര കൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നു, മുന്നറിയിപ്പ്

കാലിഫോര്‍ണിയ: ഇന്റര്‍നെറ്റ് ഇല്ലാത്ത ലോകത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അത്രമാത്രം ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുകയാണ് ഇന്റര്‍നെറ്റ് സേവനം. അപ്പോള്‍ ദിവസങ്ങളോളം ഇന്റര്‍നെറ്റ് കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടായാലോ?, ഓര്‍ക്കാനെ സാധിക്കുകയില്ല. ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന സൗര കൊടുങ്കാറ്റായ ‘സോളാര്‍സൂപ്പര്‍ സ്റ്റോം’ നിമിത്തം ആഗോളതലത്തില്‍ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇര്‍വിനാണ് ഇതുസംബന്ധിച്ച ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. സമീപഭാവിയില്‍ തന്നെ ഇന്റര്‍നെറ്റ് സേവനം തകരാറിലാകാമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സൂര്യന്റെ തീക്ഷണമായ ജ്വാലയായ സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇതുമൂലം ഇന്റര്‍നെറ്റ് സേവനം ദിവസങ്ങളോളം തടസ്സപ്പെടാമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ചിലപ്പോള്‍ മണിക്കൂറുകള്‍ മാത്രമാകാം. ദിവസങ്ങളോളം നീളാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന കടലിനടിയിലെ നീണ്ട കേബിളുകള്‍ക്കാണ് തകരാര്‍ സംഭവിക്കുക. കേബിളില്‍ സിഗ്‌നലിന്റെ കരുത്ത് വര്‍ധിപ്പിക്കുന്ന റിപ്പീറ്ററിന് സൗരകൊടുങ്കാറ്റില്‍ തകരാര്‍ സംഭവിക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടുമെന്നാണ് ഗവേഷണ പ്രബന്ധം മുന്നറിയിപ്പ് നല്‍കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button