26.2 C
Kottayam
Friday, October 25, 2024

പ്രഭാത സവാരിക്ക് പോകാൻ ഷൂസിട്ടു, ഷൂസിനുള്ളിൽ കിടന്ന വിഷപ്പാമ്പ് കടിച്ചു; പാലക്കാട് മധ്യവയസ്കൻ ചികിത്സയിൽ

Must read

പാലക്കാട്: ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് പാലക്കാട് മധ്യവയസ്കനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരിമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം.  

ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്. പരിക്കേറ്റ കരിമിനെ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമണ്ഡലി ഇനത്തിൽ പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. ഇവയുടെ കടിയേറ്റാൽ രക്തസ്രാവം, വൃക്കയ്ക്ക് തകരാറും ചിലപ്പോൾ മരണവും പോലും സാധാരണമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാടക വീട്ടിൽ 3 ചാക്കുകളിലായി ഒളിപ്പിച്ചിരുന്നത് കഞ്ചാവ്; യുവതി അറസ്റ്റിൽ, ഭർത്താവ് ഓടിപ്പോയി

തിരുവനന്തപുരം: നെടുമങ്ങാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന 20.38 കിലോ ഗ്രാം കഞ്ചാവുമായി യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശിനിയായ ഭുവനേശ്വരിയാണ് കഞ്ചാവുമായി പിടിയിലായത്. ഇവരുടെ ഭർത്താവ് മനോജാണ് കേസിലെ രണ്ടാം പ്രതി....

ഇസ്രയേൽ ഗാസയിൽ വെടിനിർത്തൽ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിന് തയ്യാറാവുകയാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേല്‍ ചാര മേധാവിയുമായി നടത്തിയ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ അവതരിപ്പിക്കുകയാണെങ്കില്‍ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്.ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പിന്മാറാതെ ബന്ദികളെ...

നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം; മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

തിരുവനന്തപുരം: കണ്ണൂ‍ർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ അന്വേഷിക്കാൻ പ്രത്യേക സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കും. ആറ്...

മഴ കനക്കും; മുന്നറിയിപ്പുകളില്‍ മാറ്റം, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്...

‘ഉള്ളൊഴുക്ക്’;ഓസ്‌കാര്‍ ലൈബ്രറിയില്‍; ഉര്‍വശിയും പാര്‍വതിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിന് അഭിമാനനേട്ടം

കൊച്ചി:ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഉള്ളൊഴുക്ക്'ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഉള്ളൊഴുക്ക്'. ക്രിസ്റ്റോ...

Popular this week