കോട്ടയം: സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി. പനച്ചിക്കാട് വെള്ളുത്തുരുത്തിയില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ അഖിലി(16)നെയാണ് കാണാതായത്. പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകനാണ് അഖില്‍.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. അഖിലും നാല് സുഹൃത്തുക്കളും ചേര്‍ന്നാണ് കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തില്‍ വീണ് കാണാതാകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ അഖിലിനെ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള അഗ്‌നിരക്ഷാസംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News