മുംബൈ: കാര്‍ കയറിറങ്ങിയ ആറുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടിയുടെ മേലെ കാര്‍ കയറിയിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മുംബൈയിലെ വാസായിലാണ് സംഭവം.
ഡ്രൈവറും വേറൊരാളും കാറിലുണ്ടായിരുന്നു. നിര്‍ത്തിയിട്ട കാറിന് മുന്നില്‍ അല്‍പം മാറിയാണ് കുഞ്ഞ് കളിച്ചിരുന്നത്. ഈ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് കുട്ടിയുടെ ശരിരത്തിലൂടെ വളച്ചെടുക്കുകയായിരുന്നു. കാര്‍ കയറിയിറങ്ങുകയും അല്‍പ്പ നേരം വലിച്ചിഴയ്ക്കുകയും ചെയ്തു. രക്ഷപ്പെട്ട കുട്ടിയെ നോക്കാതെ വണ്ടി വേഗത്തില്‍ ഓടിച്ചു പോവുകയും ചെയ്തു.
കുഞ്ഞ് കരഞ്ഞുകൊണ്ട് പതിയെ നടക്കുന്നത് വീഡിയോയില്‍ കാണാം.കുട്ടിയുടെ അടുത്തേക്ക് കൂട്ടുകാര്‍ ഓടിയെത്തുന്നതും വീഡിയോയിലുണ്ട്.പിന്നാലെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടുന്നുണ്ട്..കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്,പരിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കാര്‍ ഓടിച്ച വൃക്തിയെ പോലീസ് തിരയുകയാണ്.