കോട്ടയം: രക്താര്‍ബുദത്തേത്തുടര്‍ന്ന് കോഴിക്കോട്ടെ എം.വി.ആര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറുവയസുകാരന്‍ ജെറോ കെ.ജസ്റ്റിന്റെ ചികിത്സയ്ക്കായി നാടൊത്തുകൂടിയപ്പോള്‍ പഞ്ചായത്ത് അധികൃതരുടെയും പ്രതീക്ഷകള്‍ കവച്ചുവെയ്ക്കുന്ന പ്രതികരണമാണ് നാട്ടുകാരില്‍ നിന്ന് ലഭിച്ചത്.മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സയ്ക്കുമായി 30 ലക്ഷം രൂപ അത്യാവശ്യമായിരുന്നെങ്കിലും 9096147 രൂപയാണ് അഞ്ചുമണിയ്ക്കൂര്‍ നീണ്ട ധനസമാഹരണത്തിലൂടെ പിരിച്ചെടുക്കാനായത്.
അതിരമ്പുഴ ഗ്രമപഞ്ചായത്തും സന്നദ്ധസംഘടനയായ ചങ്ങനാശേരി പ്രത്യാശയും ചേര്‍ന്ന് രൂപീകരിച്ച ജറോ ജീവന്‍ രക്ഷാസമിതിയാണ് ധനസമാഹരണവുമായി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയത്.അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളെ ചെറിയ യൂണിറ്റുകളായി തരംതിരിച്ച് സ്‌ക്വാഡുകളായി തിരിച്ചാണ് വാളണ്ടിയര്‍മാര്‍ വീടുകള്‍ കയറിയത്.മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കാതെ വരികയോ ചിക്ത്‌സയ്ക്കുശേഷവും പണം അവശേഷിയ്ക്കുകയുമുണ്ടായാല്‍ പഞ്ചായത്തിലെ തന്നെ മറ്റ് രോഗികളുടെ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കായി പണം ഉപയോഗിയ്ക്കാനാണ് തീരുമാനം.
അതിരമ്പുഴ പഞ്ചായത്ത് ഓന്നാം വാര്‍ഡില്‍ താമസിയ്ക്കുന്നകീഴേടത്ത് ജസ്റ്റിന്‍ വര്‍ഗീസിന്റെ മകനാണ് ജറോം.അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ബിജു വലിയമല,വൈസ് പ്രസിഡണ്ട് ആലീസ് ജോസഫ്,ഫാസെബാസ്റ്റ്യന്‍ പുന്നശേരി,ജോണ്‍ ജോസഫ് പാറപ്പുറത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ധനസമാഹരണത്തിന് നേതൃത്വം നല്‍കിയത്.ജീവന്‍ രക്ഷാസമിതിയുടെ മുഖ്യരക്ഷാധികാരി കൂടിയായ മന്ത്രി വി.എന്‍.വാസവന്‍ 10000 രൂപ സംഭാവന നല്‍കി.