EntertainmentKeralaNewsNews

ഗായിക അഞ്ജു ജോസഫ് വിവാഹിതയായി; ചിത്രം പങ്കുവെച്ച് താരം

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട ഗായിക അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്.

നവംബർ 28 നാണ് വിവാഹം നടന്നത് എന്നാണ് റിപ്പോർട്ട്. ശനിയാഴ്ച നടക്കുന്ന വിവാഹ റിസപ്ക്ഷൻ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. ഇത് അഞ്ജുവിന്റെ രണ്ടാം വിവാഹമാണ്.

ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. സ്റ്റാര്‍ മാജിക്കിന്റെ സംവിധായകൻ അനൂപായിരുന്നു ആദ്യ ഭര്‍ത്താവ്. പിന്നീട് ഇരുവരും പിരിയുക ആയിരുന്നു. കുറച്ച് കടുപ്പമേറിയത് ആയിരുന്നു തന്റെ വിവാഹ മോചനമെന്ന് അഞ്‍ജു ജോസഫ് വെളിപ്പെടുത്തിയിരുന്നു.

നമ്മള്‍ ഒരാളെ സ്‍നേഹിക്കുമ്പോള്‍ ഭയങ്കരമായിട്ടായിരിക്കുമെന്ന് പറഞ്ഞിരുന്നു നടിയും ഗായികയുമായ അഞ്‍ജു ജോസഫ്. അപ്പുറത്തുള്ളയാളും അങ്ങനെ തന്നെ ആയിരിക്കും. ഇനി അവരില്ലാത്തെ നമുക്ക് ജീവിക്കാൻ കഴിയത്തില്ല എന്നായിരിക്കും ആലോചിക്കുക. നമുക്ക് പേടിയുള്ള കാര്യം സ്‍നേഹിക്കുന്നയാള്‍ തന്നെ ഇട്ടിട്ടു പോകുമോ എന്നുള്ളതായിരിക്കും. ഞാൻ എന്റെ ഡിവേഴ്‍സിനെ കുറിച്ച് പറയാൻ കാരണം നിങ്ങള്‍ സന്തോഷവാനോ സന്തോഷവതിയോ അല്ലെങ്കില്‍ അതില്‍ നിന്ന് ഇറങ്ങുക എന്നതിനാണ്. അതില്‍ നില്‍ക്കാൻ തയ്യാറാണെങ്കിലും ഒകെ. എന്നെ എനിക്ക് ഇഷ്‍ടമേ അല്ലായിരുന്നുവെന്നാണ് താൻ ഇതില്‍ നിന്ന് പഠിച്ചത്. ഞാൻ മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു ജീവിച്ചിരുന്നത്.ഞാൻ കണ്ടുപിടിച്ച ബന്ധമായിരുന്നു അത്. എങ്ങനെയെങ്കിലും വര്‍ക്കൗട്ട് ചെയ്യണമെന്ന സമ്മര്‍ദ്ദമുണ്ടായിരുന്നു. രണ്ടാമത് ഡിവോഴ്‍സെന്ന വാക്കിനോട് പേടിയും. എനിക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു. സാമൂഹ്യപരമായി എങ്ങനെ ഇത് ബാധിക്കും. എങ്ങനെ ഞാൻ പുറത്തിറങ്ങി നടക്കും. എന്റെ മാതാപിതാക്കള്‍ എങ്ങനെ പുറത്തിറങ്ങും, എന്നെ അറിയാവുന്ന ആള്‍ക്കാര്‍ വേറെയായിട്ട് കാണുമോ എന്നൊക്കെ ശരിക്കും ഞാൻ ഭയന്നു. നമുക്ക് വേണ്ട ആള്‍ക്കാരൊക്കെ അതുപോലെ മാത്രമേ കാണൂ. ഒന്നും മാറില്ല എന്ന് ഡിവോഴ്‍സിന് ശേഷം ഞാൻ മനസിലാക്കി. പുറത്തുനിന്ന് പലതും കേള്‍ക്കുകയൊക്കെ ഉണ്ടാകും. അവഗണിക്കുക. ഞാൻ ജീവിക്കാനുള്ളത് ഞാൻ ജീവിക്കും. ആ ഘട്ടത്തില്‍ എത്തുന്നതും ഇങ്ങനത്തെ സാഹചര്യങ്ങളിലൂടെ ആയിരിക്കുമെന്നും നേരത്തെ അഞ്‍ജു ജോസഫ് പറയുകയും ചെയ്‍തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker