News

ഭര്‍ത്താവുമായുള്ള അവിഹിത ബന്ധം വീട്ടിൽ പിടിച്ചതിൽ പക; ചിത്രങ്ങൾ സഹിതം പൊക്കി; പിന്നാലെ വനിത എസ്ഐ ക്രൂരമായി മർദിച്ചതായി എസ്ഐയുടെ ഭാര്യ; പരാതി

കൊല്ലം: സുഹൃത്തായ വനിത എസ്ഐ മർദിച്ചതായി എസ്ഐ യുടെ ഭാര്യയുടെ പരാതിയിൽ നാലുപേർക്കെതിരെ പരവൂർ പോലീസ് കേസെടുത്തു. പരവൂർ പൂതക്കുളം സ്വദേശിനിയായ 27 കാരി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ഭർത്താവ് വർക്കല സ്റ്റേഷൻ എസ്ഐ പൂതക്കുളം സ്വദേശി, കൊല്ലം സിറ്റിയിലെ വനിതാ എസ്ഐ, പരാതിക്കാരിയുടെ ഭർത്യമാതാവ്, ഭർത്യ സഹോദരൻ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) 85, 126 (2), 115 (2), 351(2), 3(5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തിന് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പകളാണ് ഇവ. പരാതിക്കാരിയുടെ ഭർത്താവും വനിതാ എസ്ഐ യും തമ്മിൽ അടുത്ത ബന്ധത്തിലാണെന്നും ഇത് വിലക്കിയതിന് ഭർതൃവീട്ടിൽ വച്ച് ഭർത്താവിന്റെ സാന്നിധ്യത്തിൽ വനിത എസ്ഐ പരാതിക്കാരിയെ മർദിച്ചു, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി, ഡിപ്പാർട്ട്മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും അനുജത്തിയേയും കേസിൽ പെടുത്തി ജയിലിനുള്ളിലാക്കുമെന്ന് വനിതാ എസ്ഐ ഭീഷണിപ്പെടുത്തി. വനിതാ എസ് ഐയുമായി വളരെ അടുപ്പം പുലർത്തുന്ന ചിത്രങ്ങൾ എസ്ഐ പരാതിക്കാരിയെ കാണിച്ച് മാനസികമായി പീഡിപ്പിച്ചതായും എഫ്ഐആറിലുണ്ട്.

പരാതിക്കാരിയുടെ ഭർത്താവും വർക്കല സ്റ്റേഷനിലെ എസ്ഐയുമായ അഭിഷേക് ആണ് ഒന്നാം പ്രതി. മർദനത്തിന് കൂട്ട് നിന്നതിനും സ്ത്രീധനം കൂടുതൽ ആവശ്യപെട്ടതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കൊല്ലം പരവൂർ സ്വദേശിനിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. ഇരുവരും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്‌തതിനാണ് മർദിച്ചത് എന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

അഞ്ചുവർഷമായി ഭർത്താവും വനിതാ എസ്ഐയും ഭീഷണിപ്പെടുത്തുകയാണെന്നും യുവതി പറഞ്ഞു. പരാതിയിൽ ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും സഹിതം കുടുംബം പരാതി നൽകിയിട്ടുണ്ട്.

യുവതിയുടെ പരാതിയിൽ ഭർത്താവും തിരുവനന്തപുരം ജില്ലയിലെ എസ് ഐ യുമായ യുവാവ് , സ്പെഷ്യൽ ബ്രാഞ്ച് വനിതാഎസ് ഐ എന്നിവര്‍ അടക്കം 4 പേർക്ക് എതിരെ കേസ്.ഭർത്താവുമായുള്ള തമ്മിലുള്ള അതിരുകടന്ന സൗഹൃദo വിലക്കിയതിന് ഭർത്താവിൻ്റെ സാന്നിധ്യത്തിൽ വനിതാ എസ്ഐ മർദിച്ചുവെന്നും, വീട്ടിൽ തുടരാൻ ഭർത്താവായ എസ് ഐ സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടുവെന്നുമാണ് പരാതി.എന്നാൽ പരാതിയിൽ യാതൊരു അടിസ്ഥാനമില്ലെന്ന് ആരോപണ വിധേയരായവർ പറയുന്നത്.

പൂതക്കുളം സ്വദേശിയായ യുവതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് ഭർത്താവിനും സ്പെഷ്യൽ ബ്രാഞ്ച് എസ് ഐയ്ക്കും എതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. പ്രശ്നം രൂക്ഷമായതോടെ ഭർത്താവിനെ വിലക്കി ഇതോടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഭര്‍ത്താവിനെയും വനിതാ എസ്ഐയേയും വേണ്ടാത്ത രീതിയിൽ കണ്ടതോടെയാണ് യുവതി പ്രതികരിച്ചത്,.

ഇവരെ വനിതാ എസ് എതടഞ്ഞു നിർത്തി മർദ്ദിച്ചു. ഡിപ്പാർട്ട്‌മെന്റിലെ സ്വാധീനം ഉപയോഗിച്ച് അച്ഛനെയും അനുജത്തിയെയും കേസിൽപെടുത്തി ജയിലിനുള്ളിലാക്കുമെന്ന് വനിത എസ്ഐ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സ്ത്രീധനമായി 100 പവനും കാറും നൽകി. വീണ്ടും 50 ലക്ഷം രൂപ ഭർത്താവും, ഭർതൃവീട്ടുകാരും ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ ആദ്യം കേസെടുക്കാൻ പോലീസ് വിമുഖത കാട്ടിയെന്നും ആരോപണം ഉണ്ട്. യുവതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോണിന് പരാതി നൽകിയതോടെയാണ് പരവൂർ പോലീസ് കേസെടുത്തത്.

അതേസമയം, കേസിന്റെ തുടർ നടപടികളിൽ മെല്ലെപ്പോക്ക് എന്നും റിപ്പോർട്ടുകൾ ഉണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും പരാതിക്കാരിയുടെ ബന്ധുക്കളുടെ മൊഴിയെടുക്കുകയോ, എതിർകക്ഷികൾക്ക് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. ഇതിനി സമയം വേണമെന്നാണ് അന്വേഷണം കൈകാര്യം ചെയ്യുന്നവരുടെ വിശദികരണം. ഇതിനിടെ പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാനുള്ള അവസരം പോലീസ് ഒരുക്കികൊടുക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker