കാസർഗോഡ്: ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താറിന്റെ ആത്മഹത്യയിലെ പോലീസിനെതിരെ കുടുംബം. സംഭവത്തിൽ എസ്ഐയെ ഉടൻ സസ്പെന്റ് ചെയ്യണമെന്നും ഇനിയും ഇത്തരം ദുരനുഭവങ്ങൾ ആർക്കും ഉണ്ടാകരുതെന്നും മകൻ പറഞ്ഞു.
‘അച്ഛനെ ഇനി തിരിച്ചുകൊണ്ടവരാൻ സാധിക്കില്ല. എന്നാൽ ഓട്ടോ ഓടിച്ച് കുടുംബത്തെ പോറ്റുന്ന നിരവധി പേർ തൊഴിലാളികളുണ്ട്. അവരുടെ കുടുംബങ്ങൾക്ക് ഇതേ അവസ്ഥ ഇനി ഉണ്ടാകരുത്. ഇത് സങ്കടകരമാണ്. ഞങ്ങൾക്ക് നീതി കിട്ടണം. എസ് ഐയെ സസ്പെന്റ് ചെയ്യണം’, മകൻ പറഞ്ഞു.
കർണാടക മംഗളൂരു പാണ്ഡേശ്വരിയിലെ കുദ്രാളി സ്വദേശി അബ്ദുൾ സത്താർ (60) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. പോലീസിനെതിരെ വീഡിയോ പങ്കിട്ടതിന് പിന്നാലെയായിരുന്നു സത്താർ ജീവനൊടുക്കിയത്. നെല്ലിക്കുന്ന് വാഹനതടസം ഉണ്ടാക്കിയെന്ന് ആരോപിച്ച് സത്താറിന്റെ ഓട്ടോ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഓട്ടോ വിട്ടുതരാൻ ആവശ്യപ്പെട്ട് ഇദ്ദേഹം പല തവണ പോലീസിനെ സമീപിച്ചെങ്കിലും പോലീസ് തയ്യാറായില്ല. ഇതോടെ അദ്ദേഹം എസ്പി ഓഫീസിൽ പരാതി നൽകി. അദ്ദേഹം ഇടപെട്ട് ഓട്ടോ വിട്ട് നൽകണമെന്ന് നിർദ്ദേശിച്ചെങ്കിലും നടപിയുണ്ടായില്ല. ഇതിൽ മനംനൊന്താണ് അബ്ദുൾ സത്താർ ജീവൻ അവസാനിപ്പിച്ചത്.
തന്നോട് പോലീസുകാർ ചെയ്ത ദ്രോഹങ്ങളെല്ലാം അബ്ദുൾ സത്താർ വീഡിയോയിൽ പങ്കിട്ടിരുന്നു. താൻ ഒരു ഹൃദ്രോഗിയാണെന്നും ഓട്ടോ ഓടിച്ചാണ് കുടുംബം പുലർത്തുന്നതെന്നും വീഡിയോയിൽ പറയുന്നുണ്ട്. മംഗളൂരിൽ ആണ് ഭാര്യ വീട്. കാസർഗോഡ് വാടകയ്ക്ക് താമസിച്ചാണ് ഓട്ടോ ഓടിക്കുന്നത്. വളരെ തുച്ഛമായ തുകയാണ് തനിക്ക് വരുമാനം. അതുകൊണ്ടാണ് ഓട്ടോയുടെ ലോണടക്കും തനിക്ക് മരുന്നു വാങ്ങുന്നതും കുടുംബം നോക്കുന്നതുമെല്ലാം. തന്നെ പോലീസ് അകാരണമായി നടത്തിക്കുകയാണ് എന്നും സത്താർ വീഡിയോയിൽ പറഞ്ഞു.
അതേസമയം സംഭവത്തിൽ കാസർഗോഡ് പോലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പോലീസിന്റെ ക്രൂരതയുടെ മറ്റൊരു ഇരയാണെന്നും ഉചിതമായ സ്വീകരി വിഷയത്തിൽ സ്വീകരിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.