Entertainment

‘മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടായി ആഘോഷിക്കാന്‍ എന്റെ മകളുടെ ജീവിതം വേണ്ട’ ശുഭരാത്രി ട്രെയിലര്‍ കാണാം

സസ്‌പെന്‍സുകള്‍ നിറച്ച് ദിലീപ് നായകനായി എത്തുന്ന ശുഭരാത്രിയുടെ ട്രെയിലര്‍. രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ദിലീപിന്റെ കരുത്തുറ്റ അഭിനയമാണ് മുഖ്യ ആകര്‍ഷണം. ചിത്രം മികച്ചൊരു ഫാമിലി എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്ന ഉറപ്പും ട്രെയിലര്‍ നല്‍കുന്നു. വ്യാസന്‍ കെ.പിയാണ് സമകാലിക സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ശുഭരാത്രി സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദിരാഗാന്ധിയെ വളരെയധികം ഇഷ്ടപ്പെടുന്ന കൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ദിലീപിന്റെ ഭാര്യയുടെ വേഷമാണ് അനു സിതാരയ്ക്ക്.

മുഹമ്മദ് എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് സിദ്ദിഖ് ആണ്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിജയ് ബാബു, നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന്‍ ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button