Entertainment
മകന്‍ ദേവ്യാന്റെ മുഖം ലോകത്തെ കാണിച്ച് ശ്രേയ ഘോഷാല്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
മകന്‍ ദേവ്യാന്റെ മുഖം ലോകത്തെ കാണിച്ച് പ്രമുഖ ഗായിക ശ്രേയ ഘോഷാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മകന്റെ ചിത്രം പങ്കുവെച്ചത്. ദേവ്യാന് ആറ് മാസം പ്രായമായി എന്ന് ശ്രേയ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രങ്ങള്‍ക്കൊപ്പമുള്ള ഗായികയുടെ കുറിപ്പ് സോഷ്യല്‍മീഡിയയും ഏറ്റെടുത്തു.
ശ്രേയ ഘോഷാലിന്റെ കുറിപ്പ് ഇങ്ങനെ;
‘ഹായ് ഞാന്‍ ദേവ്യാന്‍. ഇന്നെനിക്ക് ആറ് മാസം പൂര്‍ത്തിയായി. എനിക്കു ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും എന്റെ ഇഷ്ട ഗാനങ്ങള്‍ കേള്‍ക്കുന്നതിന്റെയും ചിത്രങ്ങളിലൂടെ പുസ്തകം വായിക്കുന്നതിന്റെയും അമ്മ പറയുന്ന ചെറിയ തമാശകള്‍ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും അമ്മയുമായി ദീര്‍ഘസംഭാഷണം നടത്തുന്നതിന്റെയും തിരക്കിലാണ് ഞാന്‍. അമ്മയ്ക്ക് എന്നെ മനസ്സിലാകുന്നുണ്ട്. എനിക്കു സ്നേഹവും അനുഗ്രഹങ്ങളും നല്‍കിയ എല്ലാവര്‍ക്കും നന്ദി’.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News