Home-bannerKeralaNewsRECENT POSTS
ഭാര്യയെ പേടിയില്ലെങ്കില്‍ ഇവരില്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കൂ… ജോസ് കെ മാണിയെ വെല്ലുവിളിച്ച് ഷോണ്‍ ജോര്‍ജ്
കോട്ടയം: പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുന്നതിനിടെ ജോസ് കെ.മാണിയെ പരിഹസിച്ച് ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി.സി ജോര്‍ജ് എം.എല്‍.എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. പാലായില്‍ മത്സരിക്കാന്‍ നിഷ ജോസ് കെ.മാണിയേക്കാള്‍ യോഗ്യതയുള്ളവര്‍ വറെയുണ്ടെന്ന് ഷോണ്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണിന്റെ അഭിപ്രായ പ്രകടനം.
18 പേരുടെ പേരുകളാണ് ഷോണ്‍ നിര്‍ദേശിക്കുന്നത്. ജോയി എബ്രഹാം, കുര്യാക്കോസ് പടവന്‍, സജി മഞ്ഞകടമ്പന്‍, ഫിലിപ്പ് കുഴികുളം, സാജന്‍ തൊടുക, നിര്‍മ്മല ജിമ്മി തുടങ്ങിയ 18 പേരുകളാണ് ഷോണ്‍ നിര്‍ദേശിച്ചിട്ടുള്ളത്. ‘ഒരു പ്രാവശ്യം പോലും കേരളാ കോണ്‍ഗ്രസിന് സിന്ദാബാദ് വിളിക്കാത്ത ഭാര്യയെ താങ്കള്‍ക്ക് പേടിയില്ലെങ്കില്‍ കുടുതല്‍ ചര്‍ച്ചക്ക് ആവശ്യമില്ല, ഇവരില്‍ ആരെ വേണമെങ്കിലും പരിഗണിക്കാ’മെന്നും ഷോണ്‍ പരിഹസിക്കുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News