‘പെങ്ങളുടെ കല്യാണമാണ്, ഞാന്‍ ഓടാതെ നിങ്ങള്‍ ഓടുമോ! എപ്പോഴും എന്റെ പിന്നാലെ നടക്കുന്നത് ശരിയല്ല’ സഹോദരിയുടെ മനസമ്മത ചടങ്ങില്‍ ക്യാമറാക്കാരോട് ഷൈൻ- വീഡിയോ
കൊച്ചി:സഹോദരിയുടെ മനസമ്മത ചടങ്ങില്‍ തിളങ്ങി നടൻ ഷൈൻ ടോം ചാക്കോ. പള്ളിയില്‍ നടന്ന ചടങ്ങില്‍ അതിഥികളെ സ്വീകരിക്കാനും മറ്റും ഓടി നടക്കുന്ന ഷൈൻ ടോം ചാക്കോയുടെ വീഡിയോ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. എപ്പോഴും ഇങ്ങനെ തന്റെ പിന്നാലെ നടക്കുന്നത് ശരിയല്ലെന്ന് ക്യാമറാ ടീമിനോട് ഷൈൻ ടോം ചാക്കോ പറയുകയും ചെയ്യുന്നുണ്ട്.
ഷൈൻ ടോം ചാക്കോ നായകനായ ചിത്രമായി ‘അടി’യാണ് അവസാനമായി പ്രദര്‍ശനത്തിനെത്തിയത്. പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നു.
അഹാന കൃഷ്‍ണയ്‍ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും വേഷമിട്ടിരിക്കുന്നു. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ദുല്‍ഖര്‍ നിര്‍മിച്ച ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകൻ’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. സുഭാഷ് കരുണാണ് ചിത്രത്തിന്റെ കലാസംവിധാനം. സ്റ്റെഫി സേവ്യറാണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
തെലുങ്കില്‍ ‘ദസറ’യും ഷൈൻ ടോം ചാക്കോ വേഷമിട്ട് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. നാനി നായകനായ ചിത്രത്തില്‍ കീര്‍ത്തി സുരേഷായിരുന്നു നായികയായി അഭിനയിച്ചത്. ശ്രീകാന്ത് ഒധേലയാണ് ചിത്രം തിരക്കഥെഴുതി സംവിധാനം ചെയ്‍തത്. ‘ദസറ’ എന്ന ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.
‘വെണ്ണേല’ എന്ന കഥാപാത്രമായിരുന്നു ചിത്രത്തില്‍ കീര്‍ത്തി സുരേഷ്. ‘ധരണി’യായി നാനിയും ചിത്രത്തില്‍ വേഷമിട്ടു. ഷൈൻ ടോം ചാക്കോയ്‍ക്ക് വില്ലൻ കഥാപാത്രമായിരുന്നു ‘ദസറ’യില്‍.