KeralaNews

ഇത് തന്നെയാണ് ഞാൻ മുമ്പും ചെയ്തത്: ഭർത്താവിനെ ‘ഉപേക്ഷിച്ചതെന്തിന്’ എന്ന് ഷെമി മാർട്ടിൻ

കൊച്ചി:മിനിസ്‌ക്രീനിലെ മിന്നും താരങ്ങളിൽ ഒരാളായിരുന്നു ഷെമി മാര്‍ട്ടിന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഷെമി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയതാണ്. നന്ദനം പരമ്പര ചെയ്തു കൊണ്ടിരിക്കെയായിരുന്നു ഷെമിയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു.

2013ലാണ് താരം സിനിമാ സംവിധായകനുമായി വിവാഹിതയായത്. നന്ദനം പൂർത്തിയായതോടെ പുതിയ സീരിയലുകൾ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്ന് ഷെമി പറയുകയാണ്. ഇപ്പോൾ ഷെമി വീണ്ടും സീരിയലുകളിൽ സജീവമായി മാറിയിരിക്കുന്നത്.

ഈ അവസരത്തിൽ താരം അഭിനയിക്കുന്ന മാംഗല്യം സീരിയലിന്റെ ലൊക്കേഷനിൽ നിന്നുള്ള റീൽ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സീരിയലിൽ ഷെമി മീര എന്ന കാഥാപാത്രത്തിലാണ് എത്തുന്നത്. താരത്തിന്റെ ഭർത്താവായി എത്തുന്ന മുഹമ്മദ് റാഫിയ്ക്കൊപ്പമാണ് ഇത്തവണ റീൽ.

ഒരു ദിവസം എനിക്ക് സമാധാനമുള്ളതായി മാറണമെങ്കിൽ എന്റെ പ്രശ്നക്കാരനായ ഭർത്താവിനെ ഞാൻ ഉപേക്ഷിക്കണം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് പാട്ടിനൊപ്പമായിരുന്നു റീൽ. എനിക്ക് നിങ്ങളുടെ സ്നേഹം ആവശ്യമില്ലെന്നും, ഇപ്പോൾ താന്നെ ഒരുപാട് വിഷമിച്ചതായും വരികൾ സൂചിപ്പിക്കുന്നു. ഇത് തന്നെയാണ് താൻ മുമ്പും ചെയ്തതെന്നായിരുന്നു താരത്തിന്റെ വീഡിയോയുടെ ക്യാപ്ഷൻ.

എയര്‍ഹോസ്റ്റസായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ഷെമി ടെലിവിഷനില്‍ പരീക്ഷണം കുറിച്ചത്. അവതാരകയായി തുടക്കം കുറിച്ച് അഭിനേത്രിയായി മാറുകയായിരുന്നു താരം. തികച്ചും അപ്രതീക്ഷിതമായിരുന്നു ആ തുടക്കം. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു അഭിനയിക്കാന്‍ അവസരം ലഭിച്ചതും. അഭിനേത്രിയായി മുന്നേറുന്നതിനിടയിലായിരുന്നു വിവാഹം.

വിവാഹത്തോടെയായി അഭിനയത്തില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം. 2 വര്‍ഷത്തിന് ശേഷമാണ് മകള്‍ ജനിച്ചത്. പിന്നാലെയായി മകനുമെത്തിയതോടെ കുടുംബിനിയായി ഒതുങ്ങുകയായിരുന്നു താരം. വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് മക്കളാണ്.

അഭിനയത്തിലേക്ക് തിരിച്ച് വരാനായി തീരുമാനിച്ചത് അവരെ കരുതിയാണ്. അവരെ നന്നായി വളര്‍ത്തണമെങ്കില്‍ വരുമാനം വേണം, അതേപോലെ തന്നെ അഭിനയ ലോകത്തില്‍ നിന്നും മാറി നിന്ന സമയത്ത് വല്ലാത്തൊരു ഡിപ്രഷന്‍ അനുഭവിച്ചിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. നിലിവൽ ഭർത്താവും ഷെമിയും വേർപിരിഞ്ഞ് കഴിയുകയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker