KeralaNews

ഉമ്മയും മകനുമല്ല സഹോദരിയുമല്ല, ഇവളെന്റെ ഭാര്യ, കുഞ്ഞിന്റെ അമ്മ; പ്രായവ്യത്യാസമൊന്നും ഞങ്ങളെ ബാധിക്കുന്നില്ലെന്ന് ടിടി ഫാമിലി

കൊച്ചി:ടി ടി ഫാമിലിയെ അറിയാത്ത സോഷ്യൽ മീഡിയ യൂസേഴ്സ് കുറവായിരിക്കും. ഷോർട്ട് ഫിലിം മോഡലിൽ ഉള്ള വീഡിയോസും ഡെയിലി വ്ലോഗും, റൊമാന്റിക് റീൽസുകളും എല്ലാം പങ്കിടുന്ന കുടുംബത്തതിന് മൂന്നുലക്ഷത്തോളം സബ് സ്ക്രൈബർസാണ് യൂ ട്യൂബിൽ മാത്രം ഉള്ളത്. ഇൻസ്റ്റയിലും ഏറെ ആരാധകരുള്ള ഷെമിയും ഷെഫിയും ആണ് ടി ടി കുടുംബക്കാർ. നിരവധി ബോഡി ഷെയ്‌മിങ്ങും, കടുത്ത രീതിയിലുള്ള സൈബർ അറ്റാക്കിനും ഇരയായിട്ടുള്ളകുടുംബം പക്ഷെ നിശ്ചയ ദാർഢ്യത്തോടെ മുൻപോട്ട് കുതിക്കുകയാണ്.

തരക്കേടില്ലാത്ത വരുമാനം യൂ ട്യൂബിൽ നിന്നും കൊളാബുകളിൽ നിന്നും നേടുന്ന കുടുംബം ഒരു മാതൃകാ കുടുംബം കൂടിയാണ്. പ്രായമോ, പരിഹാസമോ ഒന്നും തങ്ങളുടെ കുടുക്ബജീവിതത്തിനു വെല്ലുവിളി ആകില്ല എന്ന് ആവർത്തിച്ച് പറയുകയും അത് സമൂഹത്തിനു കാണിച്ചു നൽകുകയും ആണ്.ഷെമിയെ വിവാഹം ചെയ്യുമ്പോൾ നല്ല ചെറുപ്പം ആണ് ഷെഫി.കുടുംബക്കാർ ഏറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ഷെമിയെ കൈവിട്ടുകളയാൻ ഒരുക്കമായിരുന്നില്ല ഷെഫി.

ഷെമിയെ വിവാഹം കഴിച്ചതിന്റെ പേരിൽ സുഹൃത്തുക്കൾ വരെ ഒറ്റപെടുത്തിയപ്പോഴും തളരാതെ പിടിച്ചു നിൽക്കുകയായിരുന്നു ഷെഫി. മിക്ക വീഡിയോസിലും എന്തെങ്കിലും സന്ദേശങ്ങൾ ഒളിപ്പിച്ചുവച്ചിട്ടാണ് ടിടി കുടുംബം വീഡിയോ ക്രിയേറ് ചെയ്യുക .

ഏറെ ബുദ്ധിമുട്ടിയ കാലത്തിൽ നിന്നും തരക്കേടില്ലാത്ത ഒരു വരുമാനം ഷെഫി വീഡിയോ ക്രിയേറ്റ് ചെയ്തു സമ്പാദിക്കുന്നുണ്ട്. അതേസമയം അടുത്തിടെ ഇവർ പങ്കുവച്ച ഒരു qna വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. മാത്രവുമല്ല വിവിധ യൂ ട്യൂബ് ചാനലുകാരും ഇവരുടെ ജീവിത കഥ വർത്തയാക്കിയിട്ടുണ്ട്.

ഏകദേശം മൂന്നുവര്ഷങ്ങള്ക്ക് മുൻപാണ് ഷെമി എന്ന യുവതിയെ ഷെഫി വിവാഹംചെയ്യുന്നത്. ഷെമി അപ്പോൾ രണ്ടു പെണ്മക്കളുടെ അമ്മയും, ഡിവോഴ്സിയും ആയിരുന്നു. ഡിവോഴ്‌സായി പതിനാലു വര്ഷം വീട്ടിൽ നിന്ന ഷെമിക്ക് ഒരു ജീവിതം വച്ച് നീട്ടുക ആയിരുന്നു ഷെഫി.

തന്റെ മുൻപിൽ കൂടി പലവട്ടം കടന്നു പോയ ഒരു യുവതി മാത്രമായിരുന്നു ഷെമി. പിന്നീട് ഇടക്ക് എപ്പോഴോ ഇവരുടെ ജീവിതം അറിഞ്ഞ ഷെമി പാവം എനിക്ക് എന്തോ അവരോട് ഒരു ഇഷ്ടം തോനുന്നു എന്ന് സുഹൃത്തിനോട് തുറന്നു പറയുകയുണ്ടയായി. ആ ഒറ്റ കാരണമാണ് ഷെമിയുമായുള്ള വിവാഹത്തിന് നിമിത്തം ആയതെന്നാണ് ഇരുവരും സ്വന്തം ചാനലിലൂടെ പറയുന്നത്.

അമ്മയാണോ സഹോദരിയാണോ, എന്നിങ്ങനെ പലവിധ വിശേഷണങ്ങൾ ഷെമിയെ കുറിച്ച് കമന്റുകൾ വരും എങ്കിലും തങ്ങൾ അതൊന്നും കാര്യം ആക്കാത്ത ആളാണ് എന്നാണ് ഇരുവരും പറയുന്നത്. എന്റെ അമ്മയും അല്ല എന്റെ സഹോദരിയും അല്ല,. എന്റെ ഭാര്യയും കുഞ്ഞിന്റെ അമ്മയുമാണ് ഇവൾ എന്ന് അഭിമാനത്തോടെയാണ് ഷെഫി പറയുന്നത്.

കുഞ്ഞു കുഞ്ഞു ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടെങ്കിലും തങ്ങൾ നല്ല ഹാപ്പി ആയി പോകുന്നുവെന്നും, നല്ല പ്രായ വ്യത്യാസം ഉണ്ടെങ്കിലും ഒരിക്കൽ പോലും തങ്ങൾക്ക് അത് ഫീൽ ചെയ്തിട്ടില്ല എന്നുമാണ് ഇരുവർക്കും പറയാനുള്ളത്.10 വയസിൽ കൂടുതൽ ഏജ് ഡിഫറെൻസ് ഉണ്ടെന്നും അത്‌ എത്രയാണെന്ന് തങ്ങളുടെ യൂട്യൂബ് ചാനലിൽ കൂടെ വെളിപ്പെടുത്തുമെന്നും ഷെമിയും ഷഫീക്കും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker