മോസ്‌കോ: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് 24 നല്ലയിനം കുതിരകളെ സമ്മാനിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. യുക്രൈനിനെതിരായ യുദ്ധത്തില്‍ ആയുധങ്ങള്‍ നല്‍കി സഹായിച്ചതിനാണ് പ്രത്യുപകാരമായി കുതിരകളെ സമ്മാനിച്ചത്. യുക്രൈനെതിരെ റഷ്യ ഉപയോഗിച്ച ആര്‍ട്ടില്ലറി ഷെല്ലുകള്‍ കിംഗ് ജോങ് ഉന്നായിരുന്നു സമ്മാനിച്ചത്.
19 സ്റ്റാലിയനുകളും, ഒര്‍ലോവ് ട്രോട്ടര്‍ ബ്രീഡില്‍ വരുന്ന അഞ്ച് പെണ്‍കുതിരകളെയുമാണ് സമ്മാനിച്ചത്. കിമ്മിന്റെ പ്രിയപ്പെട്ട കുതിരകളാണ് ഇവയെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുമ്പും ഇത്തരത്തില്‍ കുതിരകളെ കിമ്മിന് ലഭിച്ചിരുന്നു. അന്ന് 30 ഒര്‍ലോവ് ട്രോട്ടറുകളാണ് ഉത്തര കൊറിയയിലെത്തിയത്.
നേരത്തെ ഒരു വെളുത്ത കുതിരയെ ഓടിക്കുന്ന കിമ്മിന്റെ വീഡിയോ ഉത്തര കൊറിയ പുറത്തുവിട്ടിരുന്നു. മഞ്ഞുകാലത്ത് പെയ്ക്റ്റു മലനിരയിലായിരുന്നു കിമ്മിന്റെ കുതിരയോട്ടം. 2019ലാണ് ഉത്തര കൊറിയ ഇത് പുറത്തുവിട്ടത്. ഇന്റര്‍നെറ്റില്‍ ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഉത്തരകൊറിയന്‍ പാരമ്പര്യത്തെ സൂചിപ്പിക്കുന്നതായിരുന്നു ഈ കുതികള്‍.
1950-53ലെ യുദ്ധത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ ഉത്തര കൊറിയയുടെ പുരോഗതിയുടെ ശ്രമങ്ങളെ കോളിമ എന്ന കുതിരയുടെ പേരാണ് നല്‍കിയത്. ഇത് ഉത്തര കൊറിയന്‍ പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന കുതിരയാണ്. ഉത്തര കൊറിയയുടെ റോക്കറ്റ് ബൂസ്റ്ററുകളിലൊന്നിന്റെ പേരും കോളിമ 1 എന്നായിരുന്നു.
നേരത്തെ പുടിനും ഒരു ബ്രൗണ്‍ നിറത്തിലുള്ള കുതിരയെ ഓടിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. സൈനിക വസ്ത്രങ്ങളും, സണ്‍ഗ്ലാസും, സ്വര്‍ണ ചെയിനുമെല്ലാം ധരിച്ചായിരുന്നു പുടിന്‍ കുതിര ഓടിച്ചിരുന്നത്. ജൂണ്‍ മാസത്തില്‍ കിം ജോങ് ഉന്‍ പുടിന് പുങ്‌സാന്‍ നായകളെ സമ്മാനമായി നല്‍കിയിരുന്നു. ഉത്തര കൊറിയയില്‍ പ്രശസ്തമായ വേട്ടപ്പട്ടികളാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. നേരത്തെ സര്‍വമേഖലയിലുമുള്ള സഹകരണത്തില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നു. പുടിന്‍ ഓഗസ്റ്റ് മാസത്തില്‍ കിമ്മിന് 447 ആടുകളെയും സമ്മാനമായി നല്‍കിയിരുന്നു. ഇതെല്ലാം ബന്ധം കൂടുതല്‍ കരുത്തേറുന്നതിന്റെ സൂചനയാണ്.
ഒര്‍ലോവ് ട്രോട്ടേഴ്‌സ് വേഗതയില്‍ പേരുകേട്ട കുതിരകളാണ്. കിം ജോങ് ഉന്നിന് ഏറ്റവും പ്രിയപ്പെട്ട കുതിരകളാണ് ഇവ. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള അതിര്‍ത്തി വഴിയാണ് ഇവ കൈമാറിയത്. അസേമയം അമേരിക്കയും ഏഷ്യയിലെ അവരുടെ സഖ്യകക്ഷികളും വളരെ ജാഗ്രതയോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ക ാണുന്നത്. പ്രതിരോധ ഉടമ്പടി അടക്കം നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടിരുന്നു.