തിരുവനന്തപുരം:ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടകള്‍ തമ്മില്‍ ഏറ്റുമുട്ടി.തിരുവനന്തപുരം ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ എബിവിപി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം എസ്എഫ്‌ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയ്ക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന് സമീപത്തേ ആല്‍മരത്തില്‍ ഫ്‌ലളക്‌സ് ബോര്‍ഡുകളും കൊടിമരങ്ങളും സ്ഥാപിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഏറെ നാളായി ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ ഇവിടെ സംഘര്‍ഷം പതിവായതോടെ പോലീസ് കൊടിമരങ്ങള്‍ പൊലീസ് നീക്കം ചെയ്തിരുന്നു.ഏറെ നാളായി പ്രശ്‌നങ്ങളൊഴിഞ്ഞ കോളേജില്‍ ഇന്ന് രാവിലെയോടെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കുളത്തൂര്‍ ആര്‍ട്‌സ് കോളേജ്, ധനുവച്ചപുരം ഐടി ഐ, ഐഎച്ച്ആര്‍ഡി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എബിവിപി പ്രവര്‍ത്തകരുടെ ആരോപണം.
കോട്ടയത്തെ ഏറ്റുമാനൂരപ്പന്‍ കോളേജിലും എസ്.എഫ്.ഐ എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി കേളേജിന് മുന്‍വശത്തെ റോഡില്‍ എഴുതുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.പോലീസത്തെി പിന്നീട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.സംസ്ഥാനത്തെ മിക്കയിടങ്ങളിലും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് വാക്കേറ്റങ്ങളും കയ്യാങ്കളിയുമുണ്ടായിട്ടുണ്ട്.