InternationalNews

സർക്കാരിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്ഫോമിൽ ലൈംഗിക സംഭാഷണം; 100 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് യുഎസ്

വാഷിങ്ടൻ : സർക്കാരിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്ഫോമിൽ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടതിന് 100 യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം സെക്രട്ടറി തുളസി ഗബ്ബാർഡാണ് ഇക്കാര്യം അറിയിച്ചത്. 15 ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികളും റദ്ദാക്കി.

ദേശീയ സുരക്ഷാ ഏജൻസി (എൻ‌എസ്‌എ) കൈകാര്യം ചെയ്യുന്ന ചാറ്റ് പ്ലാറ്റ്‌ഫോം രഹസ്യ ചർച്ചകൾക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതേ പ്ലാറ്റ്‌ഫോം ചില ഉദ്യോഗസ്ഥർ ലിംഗ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് ഉപയോഗിച്ചതാണ് വിവാദമായത്.

ഇത്തരം ചർച്ചകളുടെ വിശദാംശങ്ങൾ ‘സിറ്റി ജേണലി’ലൂടെ ക്രിസ്റ്റഫർ റൂഫോയാണ് ആദ്യമായി പുറത്തുകൊണ്ടുവരുന്നത്. തുടർന്ന്, ചർച്ചയിൽ ഉൾപ്പെട്ട എല്ലാവരെയും പുറത്താക്കാൻ തുളസി ഗബ്ബാർഡ് നിർദേശിക്കുകയായിരുന്നു. ഇത് വിശ്വാസത്തിന്റെയും ഉദ്യോഗസ്ഥ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ഗബ്ബാർഡ് പറഞ്ഞു. ഈ സ്ഥാപനത്തോടുള്ള വിശ്വാസം പുനഃസ്ഥാപിക്കണമെങ്കിൽ ജീർണതയും അഴിമതിയും വേരോടെ പിഴുതെറിയുകയും ആയുധവൽക്കരണവും രാഷ്ട്രീയവൽക്കരണവും ഇല്ലാതാക്കുകയും ചെയ്യണമെന്നും ഗബ്ബാർഡ് പറഞ്ഞു. 

18 യുഎസ് രഹാസ്യാന്വേഷണ ഏജൻസികളുടെ മേധാവിയാണ് തുളസി ഗബ്ബാർഡ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഉപദേശം നൽകുന്നതും തുളസിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker