KeralaNews

കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ചു; 60കാരൻ അറസ്റ്റിൽ

കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ. കോട്ടുകൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. കുട്ടിയുടെ നിലവിളി കേട്ട് സഹോദരി ഓടിയെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

കൊല്ലം കടയ്ക്കൽ വയലയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടിയും സഹോദരനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് പ്രതി അവിടേക്കെത്തുകയും മിഠായി വാങ്ങിനൽകാമെന്നു പറഞ്ഞ് കുട്ടിയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം. കുട്ടിയുടെ നിലവിളി കേട്ട് സഹോസരൻ ഓടിയെത്തുകയും ബഹളം വച്ച് നാട്ടുകാരെ വിവരമറിയിച്ചു.

നാട്ടുകാർ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പൊലീസിൽ പരാതി നൽകി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button