KeralaNews

21കാരിക്ക് നേരെ ലൈംഗികാതിക്രമം; ദേശീയ പുരസ്കാര ജേതാവായ നൃത്തസംവിധായകൻ ജാനി മാസ്റ്റര്‍ക്കെതിരെ കേസ്

ഹൈദരാബാദ് : യുവതിക്ക് നേരെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രശസ്ത സിനിമ നൃത്ത സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർക്കെതിരെ കേസ്.

തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളില്‍ സജീവമായ ജാനി മാസ്റ്റർക്കെതിരെ നൃത്തസംവിധായിക കൂടിയായ 21കാരിയാണ് ഹൈദരാബാദിലെ റായ്ദുർഗം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഏതാനും മാസങ്ങളായി യുവതി ഇദ്ദേഹത്തിനൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. മുംബൈ, ചെന്നൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഔട്ട്ഡോർ ഷൂട്ടിനിടെ പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. നർസിംഗിയിലെ തന്റെ വീട്ടിലെത്തിയും പലതവണ പീഡിപ്പിച്ചെന്നും പറയുന്നു.

ദേശീയ പുരസ്കാരത്തിന് പുറമെ മൂന്നുതവണ ഫിലിം ഫെയർ അവാർഡും നേടിയ നൃത്ത സംവിധായകനാണ് ജാനി മാസ്റ്റർ. സല്‍മാൻ ഖാന്റെ ജയ് ഹോക്കും ധനുഷിന്റെ മാരി 2വിന് വേണ്ടിയടക്കം നൃത്തമൊരുക്കിയ അദ്ദേഹം തെലുങ്കിലെ പ്രമുഖ താരങ്ങളായ രാം ചരണ്‍, പവൻ കല്യാണ്‍, അല്ലു അർജുൻ, എൻ.ടി.ആർ ജൂനിയർ, രവി തേജ തുടങ്ങിയവർക്ക് വേണ്ടിയെല്ലാം ചുവടുകളൊരുക്കിയിട്ടുണ്ട്.

സിനിമാ ഷൂട്ടിങ്ങിനിടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍നിന്ന് തന്നെ തടയുന്നുവെന്ന് ആരോപിച്ച്‌ കഴിഞ്ഞ ജൂണില്‍ ഡാൻസറായ സതീഷ് എന്നയാളും ജാനി മാസ്റ്റർക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, വാർത്ത സമ്മേളനം വിളിച്ച്‌ ജാനി മാസ്റ്റർ ഇക്കാര്യം നിഷേധിച്ചു. 2015ല്‍ ഒരു കോളജില്‍ നടന്ന വഴക്കിന്റെ പേരില്‍ 2019ല്‍ ജാനി മാസ്റ്ററെ ഹൈദരാബാദിലെ പ്രാദേശിക കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചതായും റിപ്പോർട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker